വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി മുസ്‌ലിം ലീഗിലെ വി. ആരിഫയെയും വൈസ് പ്രസിഡന്റായി അഡ്വ. എം.കെ നൗഷാദിനെയും തെരഞ്ഞെടുത്തു.
പണിക്കരപ്പുറയ വാർഡിൽ നിന്നും 471 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച വി. ആരിഫ, എൽ.ഡി.എഫിലെ ചിത്ര മണ്ണറോട്ടിനെയാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയാണ് സ്ഥാനം ഉറപ്പിച്ചത്. വോട്ടെടുപ്പിൽ ആരിഫയ്ക്ക് 17 വോട്ടുകൾ ലഭിച്ചപ്പോൾ എതിർ സ്ഥാനാർത്ഥിക്ക് 4 വോട്ടുകൾ ലഭിച്ചു. ഒരു വോട്ട് അസാധുവായി.
വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എളമരം വാർഡിൽ നിന്നുള്ള മുസ്‌ലിം ലീഗ് പ്രതിനിധി അഡ്വ. എം.കെ നൗഷാദ് 17 വോട്ടുകൾ നേടി വിജയിച്ചു. എൽ.ഡി.എഫിലെ ഭാസ്‌കരൻ മാസ്റ്റർക്ക് 4 വോട്ടുകളാണ് ലഭിച്ചത്. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഒരു വോട്ട് അസാധുവായി രേഖപ്പെടുത്തി.
ആകെയുള്ള 22 വാർഡുകളിൽ 18 സീറ്റുകൾ നേടി യു.ഡി.എഫ് പഞ്ചായത്തിൽ വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചിട്ടുണ്ട്. എൽ.ഡി.എഫിന് 4 സീറ്റുകളാണ് ലഭിച്ചത്.
