Flash News

👆🏻 For Advertise Hear :+918137856944

മാവൂരിൽ സി. മുനീറത്ത് ടീച്ചർ പ്രസിഡണ്ട്, സി.പി. കൃഷ്ണൻ വൈസ് പ്രസിഡന്റ്

മാവൂർ ഗ്രാമപഞ്ചായത്തിലെ പ്രസിഡണ്ട് സ്ഥാനം 12-ാം വാർഡ് മാവൂർ സൗത്ത് വാർഡിൽ നിന്നും മത്സരിച്ച് വിജയിച്ച സി. മുനീറത്ത് ടീച്ചർക്ക് നൽകാൻ മുസ്ലിം ലീഗ് പാർലിമെൻ്ററി ബോർഡ് തീരുമാനിച്ചു. മുൻപും പ്രസിഡണ്ടായി മികവ് തെളിയിച്ച വ്യക്തിയാണ് സി. മുനീറത്ത്. ഇത് പരിഗണിച്ചാണ് നേതൃത്വം വീണ്ടും മുനീറത്തിനെ പ്രസിഡണ്ട് പദവി ഏൽപ്പിക്കാൻ തീരുമാനിച്ചത്.

UDF പഞ്ചായത്ത് കമ്മിറ്റിയുടെ ധാരണ പ്രകാരം ആദ്യത്തെ രണ്ടര വർഷം മുസ്ലിം ലീഗിനും തുടർന്ന് കോൺഗ്രസിനുമാണ് പ്രസിഡണ്ട് സ്ഥാനം. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സി.പി. കൃഷ്ണനെയാണ് കോൺഗ്രസ് രണ്ടര വർഷത്തേക്ക് പരിഗണിക്കുന്നത്. ഒരിക്കൽ പഞ്ചായത്ത് അംഗമായിരുന്ന വ്യക്തിയാണ് സി പി കൃഷ്ണൻ. യൂത്ത് കോൺഗ്രസിൽ നിന്നും വാർഡ് ഭാരവാഹിയായി പ്രവർത്തിച്ച് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിവരെയായ ഇദ്ദേഹം സേവനരംഗത്ത് സജീവമാണ്.


രണ്ടര വർഷത്തെ കാലാവധിക്ക് ശേഷം കോൺഗ്രസിലെ വനിതാ മെമ്പർ പ്രസിഡണ്ടായും മുസ്ലിം ലീഗ് അംഗം പ്രസിഡന്റായും സ്ഥാനമേൽക്കും.

യുഡിഎഫ് തുടർച്ചയായി നാലാം തവണയാണ് മാവൂരിൽ ഭരണം നിലനിർത്തുന്നത്. ആകെയുള്ള 19 സീറ്റുകളിൽ 13 എണ്ണത്തിലും UDF ആണ് വിജയിച്ചത്. LDF 6 സീറ്റ് നേടി. മുസ്ലിം ലീഗ് മത്സരിച്ച 8 സീറ്റുകളും സ്വന്തമാക്കി. കോൺഗ്രസ് -4, RMPI - 1 എന്നിങ്ങനെയാണ് UDF ലെ വിജയങ്ങൾ.

വാർത്തകളും പേരസ്യങ്ങളും നൽകാൻ ബന്ധപ്പെടാം 👉🏻http://wa.me/918137856944

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944