Flash News

👆🏻 For Advertise Hear :+918137856944

1997 ലെ മിനാദുരന്തം

വി ടി എ റഹ്മാൻ മാസ്റ്റർ, പാഴൂർ



27 
വർഷങ്ങൾക്കു മുമ്പ് 1997ലെ ഹജ്ജിന് അക്ബർ ട്രാവൽസിന്റെ ഹജ്ജ് വളണ്ടിയറായി ഞാൻ പോയിരുന്നു. അക്കാലത്ത് കേരളത്തിൽ നിന്നും നാലോ അഞ്ചോ ഹജ്ജ് ഗ്രൂപ്പുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ബാക്കിയുള്ളവരൊക്കെ കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി മുഖേനയായിരുന്നു ഹജ്ജിനു പോയിരുന്നത്. എല്ലാവരും അന്ന് മക്കയിൽ ഹറമിനടുത്ത് തന്നെയായിരുന്നു താമസം. പ്രൈവറ്റ് ഗ്രൂപ്പുകൾ ഹറമിന് തൊട്ടടുത്തുള്ള ഹോട്ടലുകളിൽ ആയിരുന്നു താമസിച്ചിരുന്നത്. ദുൽഹജ്ജ് 7 ന് രാത്രി തന്നെ മുത്തവഫിമാർ ഹാജിമാരെ ബസ്സിൽ മിന യിലേക്ക് കൊണ്ടുപോവാൻ തുടങ്ങും. ചിലർ നടന്നു മിനയിലേക്ക് പോകും. മൂന്ന് കിലോമീറ്റർ ഓളം നടന്നാൽ മതി. ഞങ്ങൾ ദുൽഹജ്ജ് എട്ടിന് രാവിലെ ഞങ്ങളെ  മുത്തവഫ് ബസ് മുഖേന മിനയിൽ എത്തിച്ചു.20 പേർക്ക് താമസിക്കാവുന്ന  കട്ടിയുള്ള  ശീല ഉപയോഗിച്ച് കയർ കൊണ്ട് വലിച്ചു കെട്ടി ഉണ്ടാക്കിയ 20 ടെന്റുകളാണ് ഞങ്ങൾക്ക് അനുവദിച്ചു കിട്ടിയത്. ഞങ്ങൾ വളണ്ടിയർമാരും ട്രാവൽസിന്റെ ആളുകളും ഒക്കെ കൂടി ആ ടെൻഡുകൾ ഒക്കെ ഒന്നാക്കി മാറ്റി ഇടക്കുള്ള ശീല അങ്ങോട്ട് മാറ്റിയതാണ്. എല്ലാ ഹാജിമാരെയും ആരെയും ഒരുമിച്ച് ടെന്റിലിരുത്തി 8: 30ന് ഒരു ചെറിയ സ്പീക്കറിൽ ഞാൻ ഹാജിമാർക്ക് മിനയിൽ പാലിക്കേണ്ട കാര്യങ്ങളെ പറ്റി ക്ലാസ് എടുത്തു കൊണ്ടിരിക്കുകയായിരുന്നു.മറ്റു വളണ്ടിയർമാരും ട്രാവൽസുകാരും ഒക്കെ ഹാജിമാരെ യഥാസ്ഥാനത്ത് ഇരുത്തി കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ വലിയ ശബ്ദം കേട്ട്,എല്ലാവരും ആ ശബ്ദം കേട്ട   ഭാഗത്തേക്ക് തിരിഞ്ഞു നോക്കാൻ തുടങ്ങി. പെട്ടെന്ന് പുറമേ നിന്നും ആളുകൾ കൂട്ടമായി ഞങ്ങളുടെ ടെൻഡിന്റെ ഇരുവശങ്ങളിൽ നിന്ന് അവർ ഉച്ചത്തിൽ പറയുന്നുണ്ടായിരുന്നു തീപിടിത്തം ഉണ്ട് എല്ലാവരും ഇവിടെ നിന്ന് ഓടിക്കൊള്ളണമെന്ന്. ഭയങ്കര ശബ്ദം കൂടിക്കൂടി കൊണ്ടുവരുന്നു. എല്ലാവരും ആകെ വെപ്രാളത്തിൽ ആയി. വളണ്ടിയർമാർ ട്രാവൽസ് ജോലിക്കാരും ഒക്കെ എല്ലാ ഹാജിമാരോടും ഉടനെതന്നെ  തമ്പിൽ നിന്നും പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. എല്ലാവരും പുറത്തിറങ്ങി. പെരുന്നാളിന് ധരി ക്കാനാവശ്യമായ ഒരു ജോഡി വസ്ത്രം, ഒരു ബെഡ് ഷീറ്റ്,ക കാറ്റ് നിറക്കുന്ന ഒരു തലയണ, മുസ്ഹഫ്, തസ്ബീഹ് മാല, അൽപ്പം റിയാൽ ഇവ മാത്രം ആയിരുന്നു ഹാജിമാരോട് ഒരു കവറിൽ എടുക്കാൻ പറഞ്ഞിരുന്നത്. ഈ കവർ എല്ലാവരും അവരുടെ മുമ്പിൽ തന്നെ വെച്ചിരുന്നു. ഒരു സാധനവും കയ്യിൽ ഇല്ലാതെ എല്ലാവരും പുറത്തേക്ക് ഇറങ്ങണമെന്ന് പറഞ്ഞു. എല്ലാവരും പുറത്തേക്കിറങ്ങി. വളണ്ടിയർമാർ ഒക്കെ സജീവമായി ഉണർന്നു പ്രവർത്തിച്ചു. പലരും സഹായത്തിന് ഓടി എത്തി.എല്ലാ ഹാജിമാരെയും കൊണ്ട് ഞങ്ങൾ വിവിധ സ്ഥലത്തേക്ക് ഓടാൻ തുടങ്ങി. 3 ഭാഗത്ത് നിന്നും തീ ആളി പടരുന്നത് കാണാമായിരുന്നു. ഭയങ്കരശബ്ദം. ഈ ശബ്ദം ഗ്യാസും കുറ്റിയും പൊട്ടുന്നതാണ്. ഏതായാലും 10 പേരെയും കൊണ്ട് അപ്പോൾ കൂടെയുണ്ടായിരുന്ന കിട്ടിയ പത്തു പേരെയും കൊണ്ട് ഞാനും കൂടി ഈ ഓടുന്ന ഓട്ടത്തിൽ ഗവർമെന്റ് ഹജ്ജ് കമ്മിറ്റിക്കാർ മുഖേന വന്ന പരിചിതരായ ചിലരും അപരിചിതരും ഞങ്ങളുടെ കൂടെ ഓടി. എല്ലാവരും കൂട്ട ഓട്ടം.ഈ ഓട്ടത്തിനിടയിൽ പലരുടെയും ഇഹ്റാമിന്റെ പുതപ്പ് നിലത്ത് വീണുപോയി.പലരുടെയും ചെരിപ്പുകൾ നഷ്ടപ്പെട്ടു. പലരുടെയും ഇഹ്റാമിന്റെ തുണിയിൽ തീപ്പൊരികൾ വീണു ഓട്ടയായി. ഏതായാലും ഒരു തുള്ളി വെള്ളവും പോലും കുടിക്കാതെ കഷ്ടപ്പെട്ട് എല്ലാവരും അങ്ങനെ ഓടിയോടി ഒരു മൂന്നു മണിക്കൂറോളം ഓടിയതിനു ശേഷം ഒരു മലഞ്ചെരുവിൽ എത്തി. അവിടെ അല്പം വിശ്രമിച്ചു. എല്ലാവരും ക്ഷീണിതനാണ് അവിടുന്ന് നോക്കിയാൽ വണ്ടികൾ അങ്ങനെ കത്തുന്നതും ശബ്ദങ്ങളും നമുക്ക് കാണാനും കേൾക്കാനും സാധിച്ചു. ഏകദേശം ഒരു 5 മണിക്കൂർ 5മണിയാകുമ്പോഴേക്കും അല്പം ഒന്ന് തീ അണഞ്ഞു ഒന്ന് ശാന്തമായി. ഹാജിമാരെ കുട്ടി ഞങ്ങൾ സാവധാനം ആ മലഞ്ചെരുവിൽ നിന്നും ഇറങ്ങി. ഞങ്ങളെ ടെന്റ് ലക്ഷ്യമാക്കി നടന്നു.കുറേ ദൂരം നടന്നു പലരും വെള്ളത്തിന് ദാഹിക്കുന്നുണ്ടായിരുന്നു. ഒരു ഹാജിയിൽ നിന്നും ഒരു കുപ്പി വെള്ളം കിട്ടി അത് മാറിമാറി എല്ലാവരും കുടിച്ചു.അങ്ങനെ രാത്രി 8:00 മണിക്ക് കരണ്ട് ഒക്കെ കത്തി പോയതിനാൽ ലൈറ്റ് വളരെ ദുർലബമായിരുന്നു.ഞങ്ങളുടെ ടെൻറിന്റെ ഭാഗത്ത് എത്തി. ടെന്റ് നോക്കിയപ്പോൾ എല്ലാവരുടെയും കണ്ണ് നിറഞ്ഞുപോയി. ഞങ്ങളുടെയൊക്കെ സാധനങ്ങളൊക്കെ വെണ്ണീർ ആയി പോയിട്ടുണ്ട്. ടെന്റ് മുഴുവനും കത്തി അമർന്നിട്ടുണ്ട്. ഹാജിമാർ ആരെങ്കിലും അതിൽ മരിച്ചു കിടക്കുന്നുണ്ടോ എന്ന് പോലും സംശയിച്ചു പോയി. വളണ്ടിയർമാരും ട്രാവൽസുകാരും ഒക്കെ ഇടപെട്ട് എല്ലാവരെയും ഒരു ഒഴിഞ്ഞ സ്ഥലത്ത് ഒരുമിച്ചുകൂട്ടിയപ്പോൾ പകുതി ആളുകള് മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ബാക്കിയുള്ളവരെ കണ്ടില്ല.ചിലരൊക്കെ തീ കത്തുന്നത് നേരിൽ കണ്ടു എന്ന് പറഞ്ഞവരുണ്ട്. കൂട്ടത്തിലുള്ള വളണ്ടിയർ തീ കത്തി മരിക്കുന്നത് കണ്ടു എന്ന് പറഞ്ഞവരുണ്ട്.  ആളുകളൊക്കെ വളരെ വിഷമത്തോടെ കൂടി നിറകണ്ണുകളോട് അന്ന് രാത്രി മിനയിൽ എങ്ങനെയോ കഴിച്ചുകൂട്ടി. പിറ്റേന്ന് രാവിലെ അറഫയാണ് എല്ലാവരും അറഫയിലേക്ക് എത്തി. പലരുടേയും ഇഹ്റാം വസ്ത്രം ഒക്കെ മുഷിഞ്ഞിരുന്നു. വസ്ത്രത്തിന് ഓട്ടയായിരുന്നു. ആരൊക്കെയോ കൊടുത്ത ഇഹ്റാം വസ്ത്രങ്ങൾ ധരിച്ചാണ് പലരും അന്ന് അറഫയിലെത്തിയത്. അറഫയിൽ നിന്ന് മനമുരുകി എല്ലാവരും പ്രാർത്ഥിച്ചു. ചിലർക്കൊക്കെ ചില ഭക്ഷണങ്ങളും അതുപോലെ പാനീയങ്ങളും അറഫയിൽ നിന്നും കിട്ടിയത് എല്ലാവരും മതിവരുവോളം കുടിച്ചു. മഹ്‌രിബിന് ശേഷം   മുസ്തലിഫയിലേക്ക് പോയി അവിടെ അല്പം വിശ്രമിച്ച് രാവിലെ ചെമ്പ്രയിൽ പോയി കല്ലെറിഞ്ഞു. മുടിക്കളഞ്ഞ് പുതിയ വസ്ത്രം ധരിക്കാൻ ആരുടെയും പക്കൽ പുതിയ വസ്ത്രം ഇല്ല. എന്നാലും എല്ലാവരും എങ്ങനെയൊ കഷ്ടപ്പാടുകൾ സഹിച് മക്കയിലെ റൂമിൽ പോയി. ആ റൂമിൽ പോയ സമയത്ത് അവിടെ ധാരാളം ആളുകൾ ജിദ്ദ യിൽ നിന്നും ദമാമിൽ നിന്നും റിയാദിൽ നിന്നും ഒക്കെ വന്ന ആളുകൾ ബന്ധുക്കളും മക്കളും ഒക്കെ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. പലരും വന്നിട്ടില്ല. പലരും മരിച്ചു പോയവരാണ് എന്ന് കരുതി ഏതായാലും ഞങ്ങൾ അങ്ങനെ അവിടെ കഴിച്ചു കൂട്ടി.ചിലരൊക്കെ രാത്രി മിനയിലേക്ക് രാപ്പാർക്കാൻ പോകും. ഈ അവസരത്തിൽ ഓരോരുത്തരായി മരിച്ചു പോയി എന്നും കാണാതായി എന്നും പറയുന്ന ആളുകൾ വരാൻ തുടങ്ങി. കൊറേ ആളുകൾ തീരെ വന്നില്ല അവർ മരിച്ചു പോയത് ആണെന്ന് ഞങ്ങൾ മനസിലാക്കി. ഒരു കാസർകോട്ടുകാരൻ അദ്ദേഹം മരണപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യയും ഉമ്മയും ഒക്കെ ഗ്രൂപ്പിൽ ഉണ്ടായിരുന്നു. അതുപോലെ പിനാശേരിയിലെ കോൺഗ്രസ് നേതാവ് ആയിരുന്ന മമ്മദ് കോയ ഹാജി അദ്ദേഹം ഈ ഗ്രൂപ്പിൽ എന്റെ കൂടെ ആയിരുന്നു. ആദഹത്തെ പലപ്പോഴും അടുത്ത നാട്ടുകാരൻ എന്ന നിലയിൽ ഞാൻ ആയിരുന്നു ശ്ര ദ്ധിച്ചിരുന്നത്. അദ്ദേഹവും തീ പിടിത്തത്തിൽ മിനിയിൽ വെച്ച് മരണപെട്ടു പോയി. അദ്ദേഹത്തിന്റെ ബാഗ് അദ്ദേഹത്തിന്റെ റൂമിൽ നിന്നും എടുത്ത് നാട്ടിൽ പോകുമ്പോൾ ഞാൻ ആണ് കൊണ്ട് പോയത്. ഞാൻ നാട്ടിലെത്തി 2 ദിവസം കയിഞ്ഞ് ആ ബാഗും ആയി  പിനാശേരി യിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ഒക്കെ അവിടെ അവരുടെ ദുഃഖത്തിലൊക്കെ പങ്കു ചേർന്നത് ഇപ്പോഴും ഓർത്തു പോവുകയാണ്. അന്നാണെങ്കിൽ ടെലിഫോൺ സൗകര്യമില്ല. മെബൈൽ ഫോണില്ല. ഊത്ത് കളാണ് ഉള്ളത്. ഊത്ത് കളൊക്കെ കത്തി പോയിട്ടുണ്ട്. അതുപോലെ ഫോൺ കണക്ഷൻ തന്നെ ചിലത് ഇല്ലാതെ ആയിട്ടുണ്ട്.മു മൂന്നും നാലും ദിവസം കഴിഞ്ഞതിന് ശേഷമാണ് ഞങ്ങൾക്കൊക്കെ ഫോൺ ചെയ്യാൻ സാധിച്ചത്. പലരും മരിച്ചു എന്ന് നാട്ടിലൊക്കെ പരന്നിരുന്നു.ഇങ്ങനെ ഒരുപാട് ഒരുപാട് ഓർമ്മകൾ മിനാദുരന്തത്തെ പറ്റിയുള്ള ഓർമ്മകൾ അറഫാദിനവും മിനയിലെ രാപാർക്കുമൊക്കെ  അടുത്തു വരുന്ന ഈ സമയത്ത് ഒന്ന് ഓർമ്മ പങ്കിട്ടു എന്ന് മാത്രം. റഹ്മാനായ റബ്ബ് ആ മരണപ്പെട്ടു പോയവരുടെ കബറിനൊക്കെ സ്വർഗ്ഗത്തോപ്പാക്കി കൊടുക്കു മാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.... 

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944