Flash News

👆🏻 For Advertise Hear :+918137856944

മൂലയിൽ സാലിം കുടുംബസഹായ കമ്മിറ്റിക്കു രൂപം നൽകി; ടി.പി.സി ചെയർമാൻ, ഇസ്മാഈൽ മാസ്റ്റർ കൺവീനർ, മഞ്ചറ ട്രഷറർ


മുക്കം
: സൗദിയിൽ വച്ച് ഡ്രൈവിംഗിനിടെ ഹൃദയാഘാതംമൂലം മരിച്ച കോഴിക്കോട് മുക്കം കക്കാട് സ്വദേശി മൂലയിൽ സാലിമിന്റെ ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കുടുംബത്തെ സഹായിക്കുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തിൽ സഹായ സമിതിക്കു രൂപം നൽകി. 

 കക്കാട് ഗവ. എൽ.പി സ്‌കൂളിൽ ചേർന്ന നാട്ടുകാരുടെ യോഗത്തിൽ ടി.പി.സി മുഹമ്മദ് ഹാജി ചെയർമാനും ടി.പി ഇസ്മാഈൽ മാസ്റ്റർ ജനറൽ കൺവീനറും മഞ്ചറ അഹമ്മദ് കുട്ടി മാസ്റ്റർ ട്രഷററുമായി വിപുലമായ സഹായ കമ്മിറ്റി രൂപീകരിച്ചു.

 ടി കുഞ്ഞിമുഹമ്മദ് ഹാജി, ടി അഹമ്മദ് മാസ്റ്റർ, കെ.സി അസയിൻകുട്ടി ഹാജി, മാളിയേക്കൽ അബൂബക്കർ, പുതിയേടത്ത് നാസർ, പുതിയേടത്ത് സലീം, പാറക്കൽ അബ്ദുറഹ്മാൻ, ജി അബ്ദുൽ അക്ബർ, എടത്തിൽ ആമിന (രക്ഷാധികാരികൾ), എടത്തിൽ ത അബ്ദുറഹ്മാൻ, സി.കെ ഉമ്മർ സുല്ലമി, കെ.സി അബ്ദുസ്സമദ് മാസ്റ്റർ, ജി അബൂബക്കർ, മഞ്ചറ മുഹമ്മദലി മാസ്റ്റർ, കെ.സി റിയാസ് (വൈസ് ചെയർമാൻ), മജീദ് കക്കാട്, കെ.പി ഷൗക്കത്ത്, തോട്ടത്തിൽ കാസിം, ടി.പി അബൂബക്കർ മാസ്റ്റർ, തോട്ടത്തിൽ അസീസ്, എടക്കണ്ടി അഹമ്മദ്കുട്ടി, ടി.പി ഗഫൂർ (ജോ.കൺവീനർ) എന്നിവരെയും തെരഞ്ഞെടുത്തു.

 നാട്ടിലും മറുനാട്ടിലും പ്രവാസലോകത്തുമുള്ള സഹൃദയരെ സമീപിച്ച് കുടുംബത്തിന് സ്ഥായിയായ വരുമാനമാർഗം കണ്ടെത്താൻ യോഗം തീരുമാനിച്ചു. ഫണ്ട് ശേഖരണം മാസ് റിയാദ് പ്രതിനിധി മുസ്തഫ കൊത്തനാപറമ്പിൽനിന്ന് ആദ്യവിഹിതം സ്വീകരിച്ച് ചടങ്ങിൽ ഉദ്ഘാടനം ചെയ്തു.

  ഗ്രാമപഞ്ചായത്ത് അംഗം എടത്തിൽ ആമിനയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജി അബ്ദുൽ അക്ബർ, മജീദ് കക്കാട്, ടി.പി ഇസ്മാഈൽ മാസ്റ്റർ, മഞ്ചറ അഹമ്മദ്കുട്ടി മാസ്റ്റർ, ജി അബൂബക്കർ, ഉമ്മർ തോട്ടത്തിൽ, മഞ്ചറ മുഹമ്മദലി മാസ്റ്റർ, മുസ്തഫ കൊത്തനാപറമ്പ്, എടത്തിൽ അബ്ദുറഹ്മാൻ, ഹംസക്കോയ തങ്ങൾ, കാസിം തോട്ടത്തിൽ, എടക്കണ്ടി അഹമ്മദ് കുട്ടി, ഷൗക്കത്ത് കെ.പി, അശ്‌റഫ് കുന്നത്ത്‌, അസീസ് തോട്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944