_ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനാണ് അനുമോദിച്ചത്_
ലോക കേരള സഭ അംഗമായി തിരഞ്ഞെടുത്ത ഗുലാം ഹുസൈൻ കൊളക്കാടനെ കേരള സാംസ്കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ആദരിച്ചു
ട്രിവാൻഡ്രം ക്ലബ്ബിൽ നടന്ന പരിപാടി പ്രവാസി മലയാളി ഫോറമാണ് സംഘടിപ്പിച്ചത്.ചടങ്ങിൽ പ്രവാസി പുനരധിവാസവും ക്ഷേമവും എന്ന വിഷയത്തെക്കുറിച്ച് ഗുലാം ഹുസൈൻ കൊളക്കാടൻ പദ്ധതി വിശദീകരണം നടത്തി
നസീർ സലാം (ഗ്ലോബൽ മീറ്റ് ചെയർമാൻ ) അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉദ്ഘാടനവും അവാർഡ് ദാനവും മന്ത്രി സജി ചെറിയ ( കേരള ഫിഷറീസ് സാംസ്കാരിക യുവജന ക്ഷേമ വകുപ്പ് മന്ത്രി ) നിർവഹിച്ചു.പ്രസ്തുത പരിപാടി ജോണി കുരുവിള യു എസ് എ,റെജി ലൂക്കോസ് പോറ്റി ജോസഫ് യുകെ, രത്നകുമാർ ഒമാൻ, ജോൺമത്തായി ഓസ്ട്രേലിയ എന്നിവർ
ആശംസ പറഞ്ഞു.
പ്രവാസി മലയാളി ഫോറം ഗ്ലോബൽ കോ-ഓർഡിനേറ്റർ സുനു എബ്രഹാം സ്വാഗതവും ദിവ്യ ആർ നായർ (സ്വാഗതസംഘം കൺവീനർ) നന്ദി പ്രകാശിപ്പിച്ചു
