കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂർ ദാറുൽ ഹിക്കം മദ്രസയിൽ ബലിപെരുന്നാളിനോട് അനുബന്ധിച്ച് പെരുന്നാൾ ഉദ്ബോധനവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. കുടുംബബന്ധം ചേർത്ത് പിടിക്കണമെന്നും സാമൂഹ്യ നന്മയ്ക്കുവേണ്ടി പ്രവർത്തിക്കണമെന്നും ഉള്ഹിയ്യത്ത് കർമ്മത്തിന്റെ മഹത്വം മനസ്സിലാക്കി കൊണ്ട് അതിലെല്ലാം പങ്കു ചേരണമെന്നും മുഖ്യ പ്രഭാഷണത്തിൽ യൂനുസ് വാഫി പറഞ്ഞു. പരിപാടിയിൽ അബ്ദുൽ ജലീൽ റഹ്മാനി സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി അധ്യക്ഷത വഹിച്ചു. സ്ഥാപന പ്രസിഡണ്ട് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി ഉദ്ഘാടനം നിർവഹിച്ചു. ആസിഫ് കള്ളൻതോട് , സാദിഖ് ബാവ, സുലൈമാൻ, ആശാരിക്കണ്ടി കുട്ടി ഹസ്സൻ, ഷഹബാസ്, ഹാദി ഹസൻ, അതിഫ് അൻവർ എന്നിവർ സംസാരിച്ചു.
Tags:
KODIYATHUR

