പാഴൂർ: നൂറിന്റെ നിറവിൽ നിൽക്കുന്ന പാഴൂർ എ യു പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമത്തിന് മുന്നോടിയായി പൂർവ്വ വിദ്യാർത്ഥികളുടെ സംഘടന രൂപീകരിച്ചു. ഓൾഡ് സ്റ്റുഡന്റ് അസോസിയേഷൻ ഓഫ് എ യു പി എസ് പാഴൂർ (ഒസാപ്) എന്നാണ് സംഘടനയുടെ പേര്.
1925ൽ സ്ഥാപിതമായ പാഴൂർ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ മുഴുവൻ പൂർവ്വ വിദ്യാർത്ഥികളുടെയും കൂട്ടായ്മയാണ് 'ഒസാപ്'. നൂറിന്റെ നിറവിൽ നിൽക്കുന്ന സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമം 2024 ഡിസംബറിലാണ് നടക്കുക. ആറ് മാസം നീണ്ടു നിൽക്കുന്ന വിവിധങ്ങളായ പരിപാടികൾ സംഗമത്തിന് മുന്നോടിയായി സംഘടിപ്പിക്കും. ഡിസംബർ അവസാന വാരത്തിൽ മെഗാ സംഗമം നടക്കും.
പനങ്ങോട്, പി എച് ഇ ഡി, കൂളിമാട്, അരയങ്കോട്, താത്തൂർ, കൈത്തൂട്ടിപുറായ, മലപ്പുറം ജില്ലയിലെ മപ്രം തുടങ്ങിയ ഏരിയകളിൽ നിന്നുമുള്ള എണ്ണായിരത്തിൽ പരം വിദ്യാർത്ഥികൾ പാഴൂർ എ യു പി സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്. ഇവരെയെല്ലാം ഏകോപിപ്പിച്ചു കൊണ്ടുള്ളതായിരിക്കും സംഗമം.
പാഴൂർ എ യു പി സ്കൂളിൽ നടന്ന യോഗം ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ഡോ. സി.കെ അഹമ്മദ് അധ്യക്ഷത വഹിച്ചു. ലത്തീഫ് കുറ്റിക്കുളം റിപ്പോർട്ട് അവതരിപ്പിച്ചു. വി.ടി അഹമ്മദ്കുട്ടി മൗലവി, ടി.കെ അബ്ദുറഹിമാൻ, കെ.സി ഇസ്മാലുട്ടി, അബ്ദുള്ള മാസ്റ്റർ മാനോടുകയിൽ, മുനീർ മപ്രം തുടങ്ങിയവർ സംസാരിച്ചു. ഹാഷിദ് കെ.സി സ്വാഗതവും സാദിക് കെ.സി നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ഡോ. സി.കെ അഹമ്മദ് (ചെയർമാൻ), മൂസ കെ.കെ, വിമല (വൈസ് ചെയർമാന്മാർ), ഹാഷിദ് കെ.സി (കൺവീനർ), ലത്തീഫ് കുറ്റിക്കുളം, ശ്രീധരൻ ഇ.പി (ജോയന്റ് കൺവീനർമാർ), ഇ കുഞ്ഞോയി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
