Flash News

👆🏻 For Advertise Hear :+918137856944

മധുരമേറും ബന്ധം മതസൗഹാർദ്ദം ചന്തം:ക്രസ്റ്റ് ഹാർമണി വോയേജ് തുടങ്ങി


കുളിമാട്
: കൂളിമാട് മഹല്ല് കമ്മിറ്റിയുടെ കീഴിലുള്ള ക്രസ്റ്റ് കൂളിമാട് ,പരിസ്ഥിതി സംരക്ഷണ
ദ്വൈവാരാചരണ ഭാഗമായി  "മധുരമേറും ബന്ധം മതസൗഹാർദ്ദം ചന്തം " എന്ന സന്ദേശത്തിൽ വിവിധ മത സാമൂഹിക കേന്ദ്രങ്ങളിൽ ഫലവൃക്ഷങ്ങൾ നട്ട് സ്നേഹ സന്ദേശങ്ങൾ കൈമാറുന്ന ഹാർമണി വോയേജ് സംഘടിപ്പിച്ചു. പാണക്കാട് കൊടപ്പനക്കൽ തറവാടങ്കണത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ  ക്രസ്റ്റ് ചെയർമാൻ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ക്രസ്റ്റ് ഹാർമണി ട്രീ  നട്ടു  സ്നേഹ സന്ദേശം നൽകി. ചൂലൂർ അരീക്കുളങ്ങരദേവീ ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ മഹല്ല് കമ്മിറ്റി പ്രസിഡണ്ട് കെ.എ. ഖാദർ മാസ്റ്റർ ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ പി.രാഘവൻ മാസ്റ്റർക്ക് ഫലവൃക്ഷത്തൈ കൈമാറി. സെക്രട്ടരി വി. മാധവൻ, എൻ. വിശ്വംഭരൻ വി. ശക്തീധരൻ, കെ.ടി.രാഘവൻ നായർ തുടങ്ങിയവർ തൈ നടൽ ചടങ്ങിൽ സംബന്ധിച്ചു.  മാവൂർ ക്രിസ്തുരാജാ ദേവാലയാങ്കണത്തിൽ വികാരി ഫാദർ ജിൻ്റോ 
മച്ചുകുഴിയിൽ നേതൃത്വം നല്കി.ബേബി, സജി, ബിജു, മനോജ്, കൂളിമാട് മഹല്ല് ഖത്തീബ് ടി.പി.ശരീഫ് ഹുസൈൻ ഹുദവി, വാർഡ് മെമ്പർ കെ എ റഫീഖ്, ഉസ്സൻ  ഗ്രീൻ ഗാർഡൻ മുക്കം, കെ വി ഷംസുദ്ദീൻ ഹാജി,ക്രസ്റ്റ് വർക്കിംഗ് ചെയർമാൻ കെ.ടി. എ നാസർ, കൺവീനർ അയ്യൂബ് കൂളിമാട്, ഇ. കുഞ്ഞോയി, അശ്റഫ് അശ്റഫി, ഇ.കെ. ജമാൽ, മജീദ് കൂളിമാട് ,കെ.എം. ഹബീബ്, കെ.കെ. ശുകൂർ , കെ. എം. ബശീർ ബാബു,ഹാരിസ് തുടങ്ങിയവർ വിവിധ ചടങ്ങുകളിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944