ഗണിത ശാസ്ത്രത്തിൽ നൂതന അധ്യാപന രീതി ഏറ്റവും കൗതുകകരമായി അവതരിപിച്ച് വിദ്യാർത്ഥികൾക്ക് ഗണിതം ഇഷ്ട വിഷയമാക്കി മാറ്റുന്നതിൽ സ്വദേശത്തും വിദേശത്തും കഴിവ് തെളിയിച്ച കെ ടി അബ്ദുള്ള മാസ്റ്ററെ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് മെറിറ്റ് ഫെസ്റ്റിൽ വെച്ച് ആദരിച്ചു.
ഭാരത സർക്കാർ പത്മശ്രീ അവാർഡ് നൽകി ആദരിച്ച അലി മണിക്ഫാനാണ് ആദരവ് സമ്മാനിച്ചത്.കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
20 വർഷത്തോളം സൗദി അറേബ്യയിലെ ജിദ്ദയിലെ ഇന്ത്യൻ എംബസി സ്കൂളിൽ ഗണിശാസ്ത്ര അധ്യാപകൻ ആയിരുന്ന അബ്ദുള്ള മാസ്റ്റർ മികച്ച ഫുട്ബോളറൂം ദീർഘകാലം ഫാറൂഖ് കോളേജ് ഫുട് ബാൾ ടീമിന്റെ ക്യാപ്റ്റനും ആയിരുന്നു,വിവിധ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞ മാസ്റ്റർ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് വേണ്ടിയും ദീർഘ കാലം ജഴ്സി അണിഞ്ഞിട്ടുണ്ട്.
മികച്ച സംഘാടകനും രാഷ്ട്രീയ സാമൂഹിക മേഘലകളിലെ സജീവ സാനിധ്യവുമാണ് അബ്ദുള്ള മാസ്റ്റർ.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ,ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ബാബു പൊലുകുന്നത്ത്,ആയിഷ ചേലപ്പുറത്ത്,മറിയം കുട്ടിഹസ്സൻ,മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌മാരായ കെ വി അബ്ദുറഹ്മാൻ,വി ഷംലൂലത്ത്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ പി സൂഫിയാൻ, സുഹ്റ വെള്ളങ്ങോട്ട്,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം ടി റിയാസ്,മജീദ് റിഹ് ല,കെ ജി സീനത്ത്,ഫാത്തിമ നാസർ,എൻ രവീന്ദ്രകുമാർ,കെ ടി ലത്തീഫ്,ശംസുദ്ധീൻ ചെറുവാടി എന്നിവർ ആശംസകൾ നേർന്നു.
Tags:
KODIYATHUR
