കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ - വെസ്റ്റ് കൊടിയത്തൂർ റോഡിൽ കുഴികളും വെള്ളക്കെട്ടും രൂപപ്പെട്ടു. വൻ തുക ചെലവഴിച്ച് പഞ്ചായത്ത് റീട്ടാർ ചെയ്ത് കെങ്കേമമായി ഉദ്ഘാടനം ചെയ്ത റോഡാണിത്. കുഴിയിൽ ചാടി ഇരുചക്ര വാഹനങ്ങൾ മറിഞ്ഞ് വീഴുക പതിവായിരിക്കുന്നു. വെള്ളക്കെട്ട് മൂലം കാൽ നടയാത്രക്കാരും പ്രയാസത്തിലാണ്. നൂറുകണക്കിന് വിദ്യാർത്ഥികൾ വിദ്യാലയത്തിൽ പോവുന്ന ഈ റോഡ് പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന്റെ വീടിന് നേരെ കടന്നുപോകുന്ന റോഡ് കൂടിയാണ് . മാസങ്ങളായിട്ടും പഞ്ചായത്ത് തിരിഞ്ഞു നോക്കാത്തതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ കുഴിയിൽ വാഴ നട്ട് പ്രതിഷേധിച്ചു. ഈ റോഡ് പണിയിൽ വൻ അഴിമതി നടന്നിട്ടുണ്ട് എന്നും പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ നടപടിയുമായി മുന്നോട്ട് പോവുമെന്ന് പ്രദേശവസികൾ പറഞ്ഞു
Tags:
KODIYATHUR
