Flash News

👆🏻 For Advertise Hear :+918137856944

സി.എം എ റഹ്മാൻ


വാഴക്കാട്. പ്രമുഖ കുടുംബാംഗവും കോൺഗ്രസ് നേതാവുമായിരുന്ന ചിറ്റന്നൂർ സി.എം.എ. റഹ് മാൻ(73) അന്തരിച്ചു. മയ്യിത്ത് നമസ്കാരം നാളെ (തിങ്കൾ ) രാവിലെ 10.30 ക്ക്‌ വാഴക്കാട് വലിയ ജുമുഅത്ത് പള്ളിയിൽ. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ്, വാഴക്കാട് പഞ്ചായത്ത് അസോസിയേഷൻ ( യു എ ഇ ) സ്ഥാപക പ്രസിഡൻ്റ്, ഹവിൽദാർ മെമ്മോറിയൽ ലൈബ്രറി സമിതി പ്രഥക സെക്രട്ടറി, താലൂക്ക് ലൈബ്രറി കൗൺസിലർ , ബ്ലോക്ക് പഞ്ചായത്തംഗം, ജില്ലാ പ്രവാസി കോൺഗ്രസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റാണ്. വാഴക്കാട്ട് സാംസ്കാരിക സാമൂഹിക പ്രവർത്തന മണ്ഡലങ്ങളിൽ നേതൃത്വപരമായ പങ്കു വഹിച്ചിരുന്നു.
ഭാര്യ. സൗദ മുക്കം.
മക്കൾ: ഹാഫിസ് ( സൗദി), ഹഫീദ , ഹനീഷ.
മരുമക്കൾ: സഗീർ മഞ്ചേരി, ഫുഹാദ് വാഴക്കാട്, ഷിബില വടകര.

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944