Flash News

👆🏻 For Advertise Hear :+918137856944

കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസും,ജി ആർ സി യും മൊഞ്ചേറും മൈലാഞ്ചി ഫെസ്റ്റ് സംഘടിപ്പിച്ചു


കീഴുപറമ്പ്
ഗ്രാമപഞ്ചായത്ത് കുടുംബശ്രീ  സിഡിഎസും,ജി ആർ സിയുംം സംയുക്തമായി
അൻവർ നഗർ എഡി എസിൽ  അയൽക്കൂട്ട അംഗങ്ങൾക്കായി മൊഞ്ചേറും മൈലാഞ്ചി ഫെസ്റ്റ് സംഘടിപ്പിച്ചു.പഴയ കാലത്തേക്ക് ഒരു തിരിച്ചുപോക്ക് എന്ന നിലയിൽ ബാലസഭാ വിദ്യാർത്ഥികൾക്ക് ഒരു പുത്തൻ അനുഭവമായി മാറി.പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി എ  റഹ്മാൻ നിർവഹിച്ചു.എഡിഎസ് വൈസ് പ്രസിഡണ്ടും മുൻ മെമ്പറുമായ കെടിി ആയിഷ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.സിഡിഎസ് മെമ്പർമാരായിട്ടുള്ള ബുഷറ .കെ, ഷാഹിന,
ആർ പി  രമാദേവി, കമ്മ്യൂണിറ്റി കൗൺസിലർ ഉമ്മുകുൽസു ,മഞ്ചാടി ബാലസഭാ സെക്രട്ടറി ആനിയ കെ  എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു..തുടർന്ന് മൈലാഞ്ചി മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ആമിന കെ ഇ, രണ്ടാം, സ്ഥാനം ലഭിച്ച ഫാത്തിമ കുട്ടി  കെടി, മൂന്നാം സ്ഥാനം ലഭിച്ച  ബിയ്യകുട്ടി എന്നിവർക്ക് സമ്മാനദാനങ്ങൾ നൽകിഅഭിനന്ദിച്ചു. സിഡിഎസ് ചെയർപേഴ്സൺ പി പി റംലാബീഗം സ്വാഗതവും,എഡിഎസ് മെമ്പർ ഷെറിജ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944