Flash News

👆🏻 For Advertise Hear :+918137856944

പാഴൂർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ഒത്തുകൂടുന്നു; സ്വാഗതസംഘം രൂപീകരണ യോഗം ഇന്ന്


പാഴൂർ: നൂറിന്റെ നിറവിൽ നിൽക്കുന്ന പാഴൂർ എ യു പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ഒത്തുകൂടുന്നു. 1925ൽ സ്ഥാപിതമായ പാഴൂർ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ മുഴുവൻ പൂർവ്വ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള വിപുലമായ സംഗമത്തിനാണ് കളമൊരുങ്ങുന്നത്. പനങ്ങോട്, പി എച് ഇ ഡി, കൂളിമാട്, അരയങ്കോട്, താത്തൂർ, കൈത്തൂട്ടിപുറായ, മലപ്പുറം ജില്ലയിലെ മപ്രം തുടങ്ങിയ ഏരിയകളിൽ നിന്നുമുള്ള 8000ത്തിൽപരം വിദ്യാർത്ഥികൾ പാഴൂർ എ യു പി സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്. ഇവരെയെല്ലാം ഏകോപിപ്പിച്ചു കൊണ്ടുള്ള സംഗമത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പാഴൂർ എ യു പി സ്കൂളിൽ നടക്കും. പ്രസ്തുത യോഗത്തിൽ മുഴുവൻ പൂർവ്വ വിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944