കൊടിയത്തൂർ പഞ്ചായത്തിലെ 14,15,16 വാർഡുകളിലെ ചില ഭാഗങ്ങൾ ഉൾക്കൊള്ളുന്ന കുളങ്ങര ഏരിയയിലെ 155 വീടുകൾ ചേർന്നതാണ് ഇരട്ടക്കുളങ്ങര റസിഡൻസ് അസോസിയേഷൻ. ഈ ഭാഗത്തെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകലാണ് ഈ അസോസിയേഷന്റെ മുഖ്യമായ ലക്ഷ്യം.
കെ കുഞ്ഞായി മാസ്റ്റർ പ്രസിഡണ്ടും എം സി മുഹമ്മദ് അൻവർ മാസ്റ്റർ സെക്രട്ടറിയും പള്ളിത്തൊടിക അബ്ദുനാസർ ട്രഷററും ആണ്. പി അബ്ദുറഹിമാൻ സലഫി, കാരാട്ട് മുഹമ്മദ് മാസ്റ്റർ എന്നിവർ ജോയന്റ് സെക്രട്ടറിമാരാണ്. പി. ബഷീറുദ്ദീൻ മാസ്റ്റർ, അബ്ദു കണിയാത്ത്,എം.അഹമ്മദ് കുട്ടി മദനി എന്നിവർ വൈസ് പ്രസിഡണ്ട്മാരുമാണ്. അബ്ദുറഹിം മാസ്റ്റർ കണ്ണാട്ടിൽ, അബ്ദുസ്സലാം മാസ്റ്റർ കണ്ണഞ്ചേരി എന്നിവരാണ് ഓഡിറ്റർമാർ.
മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെക്കുന്നതിന് വേണ്ടി വ്യത്യസ്ത വിഭാഗങ്ങളിലായി സ്റ്റാൻഡിങ് കമ്മിറ്റികൾ രൂപീകരിച്ചു.
അബ്ദുസ്സലാം കണ്ണഞ്ചേരി, പി. അബ്ദുറഹിമാൻ സലഫി,പി.ബഷീറുദ്ധീൻ മാസ്റ്റർ എന്നിവർ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയെ നയിക്കും.
എൻ കെ അബ്ദുൽ ഗഫൂർ,.കെ അഹമ്മദ്,കെ. സുലൈമാൻ, പി. അബ്ദുൽ നാസർ എന്നിവർ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിക്ക് നേതൃത്വം നൽകും.
കൃഷി,പരിസ്ഥിതി സ്റ്റാൻഡിങ് കമ്മറ്റിയെ എൻ കെ ഗിരീഷ് കുമാർ,കെ അഹമ്മദ്, ഷുക്കൂർ പൊയിൽക്കര എന്നിവർ നയിക്കും.
ഇവന്റ് മാനേജ്മെന്റിന് നേതൃത്വം നൽകുന്നവർ പി മുഹമ്മദ് മാസ്റ്റർ, സുബൈർ വി, നസീം.എം എന്നിവരായിരിക്കും.
സ്പോർട്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഷാമിൽ കെ സി, അബ്ദു കണിയാത്ത്, അബ്ദുൽ ഗഫൂർ കണ്ണാട്ടിൽ, എം അഹ്മദ് കുട്ടി മദനി എന്നിവർ കൈകാര്യം ചെയ്യും.
വനിതാ ശാക്തീകരണത്തിന് നേതൃത്വം നൽകുന്നത് ആബിദ മുഹമ്മദ് കണ്ണഞ്ചേരിയും സി. എച്ച്.സുബൈദ ടീച്ചറും ആയിരിക്കും.
യോഗത്തിൽ കുഞ്ഞോയി മാസ്റ്റർ അധ്യക്ഷം വഹിച്ചു. എം.സി.മുഹമ്മദ് അൻവർ മാസ്റ്റർ സ്വാഗതവും പി. അബ്ദുറഹിമാൻ സലഫി നന്ദിയും പറഞ്ഞു
Tags:
KODIYATHUR
