Flash News

👆🏻 For Advertise Hear :+918137856944

എൻ.ഐ.ടി ഡയരക്ടർക്ക് നിവേദനം സമർപ്പിച്ചു


കുന്നമംഗലം
അഗസ്ത്യ മുഴി റോഡിൽ എൻ ഐ ടി അധികൃതർ സ്ഥാപിച്ച    ബോർഡുകളിൽ നിന്നും നിയമവിരുദ്ധമായിട്ടുള്ള മുന്നറിയിപ്പുകളും നീക്കം ചെയ്യണമെന്നും പൊതുജനങ്ങൾ വർഷങ്ങളായി ഉപയോഗിച്ച് ഈ റോഡ് പിടിച്ചെടുക്കാനുള്ള എൻ ഐ റ്റി യുടെ ശ്രമം കുടുതൽ ജനകീയ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നതിനാൽ ജനവിരുദ്ധമായ ഈ തീരുമാനത്തിൽ നിന്ന് എൻ ഐ ടി പിൻമാറണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്നും എന്ന വിവരം അറിയിച്ച് കൊണ്ടുള്ള നിവേദനം ഡയരക്ടർക്ക് സമർപ്പിക്കാൻ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ  മെമ്പർമാർ ഉൾപ്പെടെ ചെന്നപ്പോൾ ഗൈറ്റിൽ തടയുകയും കാമ്പസിനകത്തെക്ക് കടത്തിവിടാതെ ഡയരക്ടറെ കാണാൻ പറ്റില്ലെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധവുമായി മെമ്പർമാർ ഗൈറ്റിന് മുമ്പിൽ നിൽക്കുകയും കുന്നമംഗലം പോലിസ് ഇടപെടുകയും അവസാനം ഡയരക്ടറെ കാണാനുള്ള അവസരം ഒരുക്കുകയും ചൈതു. എന്നാൽ ഈ തീരുമാനത്തിൽ നിന്നും ഒരു തരത്തിലും പിന്നോട്ടില്ല എന്ന നിലപാടിലാണ് ഡയരക്ടർ എന്നാൽ എന്ത് വില കൊടുത്തും ഇത് നടത്താൻ അനുവദിക്കില്ല എന്ന നിലപാടിലാണ് ആക്ഷൻ കമ്മറ്റിയും പഞ്ചായത്ത് ഭരണസമിതിയും ,ഈ വിഷയം ചർച്ച ചെയ്യുന്നതിനായി നാളെ ചൊവ്വ ഉച്ചക്ക് ശേഷം  അടിയന്തിര ഭരണ സമിതി യോഗവും വിളിച്ച് ചേർത്തിട്ടുണ്ട് പ്രസിഡണ്ട് ഓലിക്കൽ ഗഫൂർ ,വൈസ് പ്രസിഡണ്ട്സുഷമ, ചെയർമാൻമാരായ പുഷ്പ്പ, സിദ്ധിഖ്, റീന മെമ്പർമാരായ അബ്ദുറഹിമാൻ, പി.കെ ഹഖീം മാസ്റ്റർ, എം.കെ അജീഷ്, മൊയ്തു പീടികക്കണ്ടി, റഫീഖ് ,ജയപ്രകാശ്, ശിവദാസൻ, വിശ്വൻ, സതിദേവി, ഷീസ, ഫസീല, പ്രസീന, ചന്ദ്രമതി, വിദ്യുത് ലത, സബിത, പ്രീതി, ശ്രീജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിവേദനം സമർപ്പിക്കാൻ പോയത്

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944