മുക്കം : 2023 - 24 പ്ലസ് ടു, എസ്എസ്എൽസി പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഗവ ഹയർ സെക്കൻഡറി സ്കൂൾ നീലേശ്വരത്തെ വിദ്യാർത്ഥികളെയും അധ്യാപകരെയും സ്കൂൾ പിടിഎ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു ഉപഹാരങ്ങൾ വിതരണം ചെയ്തു. പി ടി എ പ്രസിഡണ്ട് എം കെ യാസർ അധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് മാറ്റി ചെയർമാൻ സത്യനാരായണൻ മാസ്റ്റർ മുഖ്യാതിഥി ആയിരുന്നു. എൻ വേലായുധൻ മാസ്റ്റർ, റിയാസ് ചാലിൽ, സുബുഹാന്‍ ബാബു, നാസർ മാസ്റ്റർ,അഷ്‌റഫ് പി തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ എംകെ ഹസീല സ്വാഗതവും ഹെഡ്മിസ്ട്രസ് ഉഷ കെ വി നന്ദിയും പറഞ്ഞു.
Tags:
MUKKAM
