Flash News

👆🏻 For Advertise Hear :+918137856944

' വല്യര്ന്നാൾ' : കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂളിൽ പെരുന്നാൾ ആഘോഷത്തിന് തുടക്കം


കൊടിയത്തൂർ
:  കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂളിൽ ' വല്യര്ന്നാൾ' എന്ന തലക്കെട്ടിൽ നടക്കുന്ന ബലിപെരുന്നാൾ ആഘോഷത്തിന് തുടക്കമായി. കൂട്ടുകാർക്കൊരു  ആശംസ കാർഡ്, ചരിത്രക്വിസ്,പെരുന്നാപ്പാട്ട്,കാരുണ്യക്കടലാവാം,മൈലാഞ്ചിച്ചോപ്പ് തുടങ്ങിയ നിരവധി പരിപാടികൾ സംഘടിപ്പിച്ചു.


പിടിഎ പ്രസിഡന്റ് എ കെ റാഫി  ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ടി കെ ജുമാൻ അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ ടി ശിഹാബ്, എംപിടിഎ ചെയർപേഴ്സൻ ജുവൈരിയ ശഫ്രീൻ, പിടിഎ വൈസ് പ്രസിഡന്റ് ശംസു കുന്നത്ത്, സീനിയർ  അസിസ്റ്റന്റ് സി അബ്ദുൽ കരീം എന്നിവർ ആശംസകൾ നേർന്നു.

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944