വാഴക്കാട് നൂഞ്ഞിക്കര വാർഡ് കോൺഗ്രസ് കമ്മറ്റി യുടെ നേതൃത്വത്തിൽ നൂഞ്ഞിക്കരയിൽ വെച്ച് SSLC, PLUS TWO, LSS, USS, NMMS പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യർഥികൾക്കും ,പ്രിയ ഗായകൻ അഷ്‌റഫ് കാലിക്കറ്റിനും, അവാർഡ് ദാനവും ആദരിക്കൽ ചടങ്ങും നടത്തി,
ചടങ്ങിൽ മുഖ്യഥിതി യായി MBBS പഠനം പൂർത്തിയാക്കി മടങ്ങി വരവേ ട്രയിനിൽ ഹൃദയ സ്തംഭംനം ആയ ബീഹാറിയായ രോഗിയെ FIRST AID കൊടുത്ത് ജീവൻ നിലനിർത്താൻ ശ്രേമിച്ച Dr മുഹമ്മദ് ഫായിസ് എത്തി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജൈസൽ എളമരം ഉദ്ഘാടനം നടത്തിയ ചടങ്ങിൽ വാർഡ് മെമ്പർ അബ്ദുൽ റഷീദ് സ്വാഗതവും ചന്തു നൂഞ്ഞിക്കര അധ്യക്ഷതയും ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഒ.വിശ്യനാഥൻ ആശംസയും അർപ്പിച്ചു. ഒട്ടേറെ കോൺഗ്രസ് പ്രതിനിധികൾ കൊണ്ടും നൂഞ്ഞിക്കര നിവാസികളെ കൊണ്ടും പരിപാടി പ്രസംസനീയമായി, Dr MOHAMMED FAIZ നെ പ്പോലെ ഉള്ളവർ നാടിന്റെ മുതൽ കൂട്ടാണെന്ന് ജൈസൽ എളമരം കൂട്ടിച്ചേർത്തു,CPR കൊടുക്കുന്ന വിധം പരിപാടിയിൽ ബാക്കിയുള്ളവർക്ക് Dr Faiz ചെയ്ത് കാണിച്ചു കൊടുക്കുകയും ചെയ്തു

