പ്രമുഖ കോൺഗ്രസ്സ് നേതാവ് ,വാഴക്കാട് ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട്, വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് മുൻ പ്രസിഡണ്ട്, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ, വാഴക്കാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, വൈസ് പ്രസിഡണ്ട് അടക്കം കോൺഗ്രസിന്റെയും, പോഷക സംഘടനയുടെയും പദവികൾ വഹിച്ച സമുന്നത നേതാവ് സി എം എ റഹ്മാന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴക്കാട്ട് മൗനജാഥയും, സർവ്വകക്ഷി അനുശോചന യോഗവും സംഘടിപ്പിച്ചു.
കേരള സ്റ്റേറ്റ്
കോ-ഓപ്പറേറ്റീവ് ഹൗസിംഗ്'
ഫെഡറേഷൻ ചെയർമാനും, കോഴിക്കോട് ജില്ല കോൺഗ്രസ് മുൻ പ്രസിഡണ്ടുമായ കെ.സി അബു, അനുശോചന യോഗത്തിന് തുടക്കമിട്ട് സംസാരിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ജൈസൽ എളമരം അധ്യക്ഷത വഹിച്ചു.
മണ്ഡലം വൈസ് പ്രസിഡൻറ് ഹമീദ് ഊർക്കടവ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ വാഴക്കാട് സ്വാഗതവും, വാർഡ് കോൺഗ്രസ് പ്രസിഡണ്ട് റിയാസ് വാഴക്കാട് നന്ദിയും പറഞ്ഞു.
കെ.പി.സി.സി സെക്രട്ടറി കെ.പി നൗഷാദലി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ വാസുദേവൻ മാസ്റ്റർ, സി. വി സക്കറിയ, കെ.എം എ റഹ്മാൻ,കെ.ഒ അലി,എം. പി അബ്ദുൽ അലി മാസ്റ്റർ, ഒ.കെ. അയ്യപ്പൻ, ബിച്ചാപ്പുമാസ്റ്റർ, ലത്തീഫ് മുണ്ടുമുഴി, സദാശിവൻ മപ്രം , പി.കെ.സി അബ്ദുറഹ്മാൻ, അഡ്വ: മുജീബ് റഹ്മാൻ ,വനജ ടീച്ചർ, ആദിൽ,എ.പി മോഹൻദാസ്, മോട്ടമ്മൽ മുജീബ് മാസ്റ്റർ, അഷ്റഫ് നിദാൻ, എം.സി അബ്ദുല്ല, കെ. അലി, സി.ഭാസ്ക്കരൻ മാസ്റ്റർ, പി.കെ മുരളീധരൻ, സി.കെ.മുഹമ്മദ് കുട്ടി മാസ്റ്റർ, ഒ.വിശ്വനാഥൻ, എം.കെ.സി. നൗഷാദ്, സി.എ കരീം ,ടി.നാസർ ബാബു, മലയിൽ അബ്ദു റഹിമാൻ മാസ്റ്റർ, സി.കെ കമ്മു, പനക്കൽ കുഞ്ഞുമുഹമ്മദ്, എം. മാധവൻ, തറമ്മൽ അയ്യപ്പൻ കുട്ടി, സി.കെ.റഷീദ്, പി.സുരേന്ദ്രൻ,സി.പി.അബൂബക്കർ ,ഷംസു മപ്രം ,ശ്രീദാസ് വെട്ടത്തൂർ, ഇ.ടി.ആരിഫ്, ബാബു എടക്കണ്ടി, കെ.പി രവീന്ദ്രൻ മാസ്റ്റർ, മാനുട്ടി കുനിക്കാടൻ, അഡ്വ:സുനൂബിയ, എടപ്പെട്ടി അബദുൽ അസീസ് എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടന പ്രതിനിധികൾ, നാട്ടുകാർ, കോൺഗ്രസ് വാർഡ് - ബൂത്ത് പ്രസിഡണ്ട്മാർ, ഭാരവാഹികൾ, പോഷകസംഘടന നേതാക്കൾ എന്നിവർ മൗന ജാഥയിലും, അനുശോചന യോഗത്തിലും സംബന്ധിച്ചു.
Tags:
VAZHAKKAD

