Flash News

👆🏻 For Advertise Hear :+918137856944

മുക്കത്ത് ഐക്യപ്പെരുന്നാൾ ഒരു വ്യാഴവട്ടക്കാലം പൂർത്തിയാക്കി


മുക്കം :   ഒരു വ്യാഴവട്ടക്കാലം പൂർത്തിയാക്കിയ മുക്കത്തെ ഐക്യപ്പെരുന്നാൾ സംയുക്ത ഈദ് ഗാഹിൽ വൻ ജനപങ്കാളിത്തം

സ്ത്രീകളും കുട്ടികളും ഉൾപ്പടെ  അഞ്ഞൂറിലധികം വിശ്വാസികൾ  പങ്കെടുത്തു.  മസ്ജിദുസുബ്ഹാൻ - സലഫി മസ്ജിദ് പള്ളിക്കമ്മറ്റികൾ സംയുക്തമായി മുക്കം അഭിലാഷ് ജംഗ്ഷനിലെ നഫ്ന കോംപ്ലക്സിലാണ് ഈദ്ഗാഹ് സംഘടിപ്പിച്ചത്.


മുക്കം സലഫി മസ്ജിദ് ഖത്വീബ് റഷീദ് ഖാസിമി പെരുന്നാൾ പ്രഭാഷണം നടത്തി.

ചാലൂളി അബു, ബഷീർ പാലത്ത്,ടി അസീസ്,കോയക്കുട്ടി വി പി , അൻവർ തടപ്പറമ്പ്,അബ്ദുൽ മജീദ് കറുത്തപറമ്പ്, അഹമ്മദ് സൈദ് ചോണാട്, കെ പി  സുബൈർ കറുത്തപറമ്പ്,  ,സലാം തടപ്പറമ്പ് , സലീം തടപ്പറമ്പ്, സിദ്ധീഖ് എം.കെ , സൈനബ എൻ.കെ എന്നിവർ നേതൃത്വം നൽകി.


Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944