ചെറുവാടി ഹിൽ ടോപ്പ് പബ്ലിക്ക് സ്കൂളിലെ വിമുക്തി ക്ലബ്ബ്, സ്കൗട്ട് & ഗൈഡ്സ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ലഹരിക്കെതിരായ അവബോധം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കാലഘട്ടമാണിത്. പിഞ്ചുകുഞ്ഞുങ്ങളെ മുതല്‍ മുതിര്‍ന്നവരെ വരെ ഒരേരീതിയില്‍ തന്റെ വലയിലാക്കാനായി അവന്‍ ചുറ്റിലും പതുങ്ങിയിരിപ്പാണ്.
ലോകത്താകമാനമുള്ള മനുഷ്യരെ പിടിച്ചുലക്കുന്ന ഒരു വിപത്തായി ലഹരി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ്. ഈ വിഷയത്തില്‍ വിദ്യാർഥികളിൽ കൃത്യമായ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികളെ അണിനിരത്തി സെക്ഷൻ അടിസ്ഥാനമാക്കി 'നാം മനുഷ്യരാണ് നാം ലഹരിക്ക് എതിരാണ് ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി അസംബ്ലി സംഘടിപ്പിച്ചത്.
ഐക്യരാഷ്ട്ര സഭ ജുണ്‍ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി (International Day against drug abuse and illicit trafficking) ആചരിക്കുന്നതിന്റെ ഭാഗമായാണ് ഹിൽടോ പബ്ലിക് സ്കൂളിൽ ഇന്ന് ലഹരി വിരുദ്ധ ക്യാമ്പയിൻ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചത്. വിവിധ സെക്ഷൻ HODമാരുടെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയിൽ വിദ്യാർത്ഥി ബോധവത്കരണം, ലഹരി വിരുദ്ധ ബാഡ്ജ്, പോസ്റ്റർ പ്രദർശനം, പ്രതിജ്ഞ ചൊല്ലൽ, വീടുകളിൽ ബോധവത്കരണം എന്നീ പരിപാടികൾ സംഘടിപ്പിച്ചു.


