കൊടിയത്തൂർ സലഫി സ്കൂൾ കുട്ടികളുടെ വായന മാസാചരണ പ്രഖ്യാപനം ഏറെ കൗതുകമായി.പി എൻ പണിക്കരുടെ ഓർമയ്ക്കായി വായനയെ പരിപോഷിക്കാനുള്ള വൈവിധ്യമാർന്ന പരിപാടികളുടെ പ്രഖ്യാപനം മാണ് ഇന്ന്നടന്നത്. പൂവിന്റെ മുഖാവരണത്തിൽ സാഹിത്യകൃതികളുടെയും സാഹിത്യകാരന്മാരുടെയും അക്ഷരങ്ങളുടെയും ഇതളുകൾ കൊണ്ട് മനോഹരമായി ഉണ്ടാക്കിയ മുഖം മൂടികൾ കൊണ്ടാണ് കുട്ടികൾ മലർമുഖം തീർത്തത്. മുഴുവൻ കുട്ടികളും പങ്കെടുത്ത പരിപാടിക്ക് കവിത,സജിന , ഹെലൻ പർവീൻ , തസ്ലീന, ഹഫ്സത്ത് ടീച്ചർ , ബീരാൻ കുട്ടി മാസ്റ്റർ എന്നീ അധ്യാപകർ നേതൃത്വം നൽകി. ഹെഡ് മാസ്റ്റർ കെ.വി അബ്ദുസ്സലാം മാസ്റ്റർ ഒരു മാസത്തെ വൈവിധ്യമാർന്ന പരിപാടികളുടെ പ്രഖ്യാപനം നടത്തി.
Tags:
KODIYATHUR
