രണ്ട് മാസത്തോളമായിട്ടുള്ള അറ്റകുറ്റപ്പണികൾക്കു ശേഷം കോഴിക്കോട് - കൂളിമാട് - ചെറുവാടി - അരീക്കോട് റൂട്ടിൽ ഓടിയിരുന്ന ബനാറസ് ബസ് നാളെ മുതൽ സർവീസ് പുനരാരംഭിക്കും.
അരീക്കോട് നിന്ന് രാത്രി 9:00 pm ന് തുടങ്ങി 9.20 ന് ചെറുവാടിയും 9.23 ന് കൂളിമാടും 10. 5 ന് കോഴിക്കോടും എത്തുന്ന ബസ് തിരിച്ച് 11 മണിക്ക് കോഴിക്കോട് നിന്ന് ആരംഭിച്ച് 11:42 ന് കൂളിമാടും 11:45 ന് ചെറുവാടിയും 12 മണിക്ക് അരീക്കോടും എത്തുന്നതാണ് നിലവിലെ രാത്രി സർവീസ്. ഇതിന് പുറമെ പകൽ വിവിധയിടങ്ങളിലായി സർവീസ് നടത്തുന്നുണ്ട്.(രാവിലെ 8.17 ന് അരീക്കോട് നിന്ന് തുടങ്ങി 9.30 ന് കോഴിക്കോടും തിരിച്ച് 9.59 ന് കോഴിക്കോട് നിന്ന് സർവീസ് ആരംഭിച്ച് 11.15 ന് അരീക്കോടും, വൈകീട്ട് 5.45 ന് അരീക്കോട് നിന്ന് തുടങ്ങി 6.55 ന് കോഴിക്കോടും തിരിച്ച് 7.36 ന് കോഴിക്കോട് നിന്ന് ആരംഭിച്ച് 8.45 ന് അരീക്കോടും )
