Flash News

👆🏻 For Advertise Hear :+918137856944

വായനാവാരം വർണ്ണാഭമാക്കി ജി.യു.പി.എസ് തോട്ടു മുക്കം


തോട്ടുമുക്കം
ഗവ. യു.പി സ്കൂളിൽ വായനാദിനം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വർണ്ണാഭമായി ആചരിച്ചു. പി.ടി എ പ്രസിഡൻ്റ് ശ്രീ അബ്ദുൾ ജബ്ബാർ അദ്യക്ഷത വഹിച്ച ചടങ്ങിൽ കൊടിയത്തൂർ ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് ശ്രീമതി ദിവ്യ ഷിബു വിദ്യാർത്ഥി പ്രതിനിധി ഹെലന ജിബിന് പുസ്തകം നൽകി വായനാവാരാചരണം ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ശ്രീമതി ഷറീന സ്വാഗതം പറഞ്ഞു. അധ്യാപകരായ ശ്രീമതി ഖൈറുന്നിസ , ശ്രീമതി ഹണി, വിദ്യാർത്ഥി പ്രതിനിധി ഹന ഫാത്തിമ എന്നിവർ സംസാരിച്ചു. വിദ്യാരംഗം കൺവീനർ അജി സാർ നന്ദി പറഞ്ഞു. പരിപാടികൾക്ക് ദിലീപ് സാർ നേതൃത്വം നൽകി. കുട്ടികളും അധ്യാപകരും ചേർന്നൊരിക്കിയ അക്ഷരമരം, വായനാ പുന്തോട്ടം തുടങ്ങിയവ വളരെ വേറിട്ട അനുഭവമായി. കുട്ടികളുടെ വിവിധ പരിപാടികൾ ചടങ്ങിൻ്റെ മാറ്റുകൂട്ടി.

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944