31ാ മത് SSF ചെറുവാടി സെക്ടർ സാഹിത്യോത്സവ് 29, 30 ശനി, ഞായർ തീയ്യതികളിലായി കാരാളിപറമ്പ് വെച്ച് നടക്കും.
2 ദിനങ്ങളിലായി 11 യൂണിറ്റുകളിൽ നിന്ന് 7 കാറ്റഗറിയിലായി 100+ മത്സരങ്ങളിൽ 400+ മത്സരാർത്ഥികൾ മാറ്റുരക്കുമെന്ന് എസ്എസ്എഫ് ചെറുവാടി സെക്ടർ ഭാരവാഹികൾ പറഞ്ഞു
SYS കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി ഉദ്ഘാടനവും SSF കോഴിക്കോട് ജില്ലാ സെക്രട്ടറി അഫ്സൽ പറമ്പത്ത് സാഹിത്യ പ്രഭാഷണവും നിർവഹിക്കും. ടി. പി അബ്ദുള്ള ചെറുവാടി, അഡ്വ. സുഫിയാൻ ചെറുവാടി, അരുൺ എടക്കണ്ടി, ഫസൽ കൊടിയത്തൂർ എന്നിവർ പങ്കെടുക്കും
