അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുനിയിൽ പ്രഭാത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 'അകലാം അകറ്റാം ലഹരിയെ ' എന്ന വിഷയത്തിൽ കുനിയിൽ അൻവാർ സ്കൂളിൽ വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു,
അൻവാർ സ്കൂൾ ഹെഡ് മാസ്റ്റർ കെ. യൂസുഫ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു ലൈബ്രറി പ്രസിഡൻറ് ടി കെ അബ്ദുൽ ഷുക്കൂർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വിമുക്തി ജില്ലാ കോഡിനേറ്റർ സാജിദ് കെ.പി ക്ലാസ് നിയന്ത്രിച്ചു. ലൈബ്രറി വൈസ് പ്രസിഡൻറ് അബു വേങ്ങമണ്ണിൽ സ്വാഗതവും ചന്ദ്രദാസ് മാസ്റ്റർ നന്ദിയും പറഞ്ഞു. പി ടി ഹുസൈൻ നേതൃത്വം നൽകി.
Tags:
KIZHUPARAMB

