Flash News

👆🏻 For Advertise Hear :+918137856944

ജീവനക്കാരെ കൂട്ട പിരിച്ചുവിടൽ ;എൻ ഐ ടി യിലേക്ക് മാർച്ച് നടത്തി ചാത്തമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി


എൻഐടിയിലെ സെക്യൂരിറ്റി, സാനിറ്ററി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടാനുള്ള നീക്കത്തിന് എതിരെ കോൺഗ്രസ് (ഐ) ചാത്തമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ ഐ ടി യിലേക്ക് മാർച്ച് നടത്തി. മാർച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ചാത്തമംഗലം മണ്ഡലം പ്രസിഡണ്ട് ടി കെ വേലായുധൻ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ ദിനേശ് പെരുമണ്ണ, ഇ എം ജയപ്രകാശ്, കുന്നമംഗലം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് റസാക്ക് വളപ്പിൽ,ടി കെ സുധാകരൻ, കെ സി ഇസ്മാലുട്ടി, ഷെരീഫ്  മലയമ്മ, അരവിന്ദൻ നെച്ചുളി,സി വി സംജിത്ത്, കെ അപ്പുക്കുഞ്ഞൻ, ജിജിത് പൈങ്ങോട്ടുപുറം, തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944