കിഴുപറമ്പ്ഗ്രാ മപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ അരങ്ങ് 2024 വിജയികൾക്കുള്ള അനുമോദനവും യാത്രയയപ്പ് സംഗമവും കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി സഫിയ ഹുസൈൻ നിർവഹിച്ചു. കീപറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്
പി പി എ റഹ്മാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർശ്രീമതി റൈഹാനത്ത് കുറുമാടൻ,ബ്ലോക്ക് ഡിവിഷൻ മെമ്പർമാരായിട്ടുള്ള
രത്നകുമാരി, ബീന വിൻസൻറ്, സ്റ്റാഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.കെ അസ്ലം, സഹില മുനീർ,ജംഷീറാ ബാനു,മെമ്പർമാരായിട്ടുള്ള കെവി റഫീഖ് ബാബു,വിജയലക്ഷ്മി,തസ്ലീനാ ഷബീർ എം പി അബ്ദുറഹിം,ഷഹർബാൻ കെ വി,ഷൈജു,എം. എം മുഹമ്മദ് അസിസ്റ്റൻറ് സെക്രട്ടറി അരവിന്ദൻ സാർ,ബ്ലോക്ക് കോ കോർഡിനേറ്റർമാരായ അനീഷ്, സൂരജ്, വെങ്ങാമണ്ണിൽ അബൂബക്കർ എന്നിവർ ആശംസകൾ അർപ്പിച്ചു.തുടർന്ന് ജില്ലാ മിഷൻ കോഡിനേറ്റർക്കുള്ള ഉപഹാര സമർപ്പണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി സഫിയ ഹുസൈൻ നിർവഹിച്ചു.
പഞ്ചായത്ത് കുടുംബശ്രീ അക്കൗണ്ടന്റ്പ്രബിതക്കുള്ള ഉപഹാര സമർപ്പണം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി റൈഹാനത്ത് കുറുമാടൻ നിർവഹിച്ചു.തുടർന്ന് അരങ്ങ് വിജയികൾക്കുള്ള ഉപഹാര സമർപ്പണം ജില്ലാ മിഷൻ കോർഡിനേറ്റർ ശ്രീ ജാഫർ സാർ നിർവഹിച്ചു.സിഡിഎസ് ചെയർപേഴ്സൺ പി പി റംലാബീഗം സ്വാഗതവും അക്കൗണ്ടന്റ് രാജീവ് നന്ദിയും പറഞ്ഞ പ്രസ്തുത ചടങ്ങിൽ സി. ഡി.എസ് മെമ്പർമാർ, റിസോഴ്സ് പേഴ്സൺമാർ,അയൽക്കൂട്ട അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു
Tags:
KIZHUPARAMB

