Flash News

👆🏻 For Advertise Hear :+918137856944

ഗുലാം ഹുസൈൻ കൊളക്കാടൻ എൻ സി പി തിരുവമ്പാടി ബ്ലോക്ക്‌ കമ്മിറ്റിയുടെ സ്വീകരണം


മുക്കം | ലോക കേരള സഭ മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ഗുലാം ഹുസൈൻ കൊളക്കാടൻ എൻ സി പി തിരുവമ്പാടി ബ്ലോക്ക്‌ കമ്മിറ്റി സ്വീകരണം നൽകി. ജില്ലാ പ്രസിഡന്റ്‌ മുക്കം മുഹമ്മദ്‌ പൊന്നാട അണിയിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി പി ജോയ് കോടഞ്ചേരി അനുമോദന പ്രസംഗം നടത്തി. റസാഖ് കൊടിയത്തൂർ, ടി കെ സ്വാമി മുക്കം, അബ്ദുൽ മജീദ് കാരശ്ശേരി, അലി കാരശ്ശേരി, സുബ്രഹ്മണ്യന് മുക്കം,യൂസുഫ് പുതുപ്പാടി തുടങ്ങിയവർ സംസാരിച്ചു.


അബ്ദുള്ള കുമാരനല്ലൂർ സ്വാഗതവും അലി കാരശ്ശേരി നന്ദിയും പറഞ്ഞു.


പ്രവാസ ലോകത്തിന്റെ നിസ്സാർത്ഥ  സേവനത്തിന് സർക്കാർ നൽകിയ അംഗീകാരമാണ് ലോക കേരള സഭ അംഗത്വമെന്നതെന്ന് മുക്കം മുഹമ്മദ്‌ പറഞ്ഞു. നാടിനും പ്രവാസ ലോകത്തും കൂടുതൽ ഉണർവേകി പ്രവർത്തിക്കാൻ ഉള്ള ഊർജം ഉണ്ടാവട്ടെയെന്ന് ബിപി ജോയ് അനുമോദന പ്രസംഗത്തിൽ സൂചിപ്പിച്ചു. സന്നദ്ധ പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും സഹകരണവും സ്നേഹവും ഉണ്ടാവണമെന്നും പ്രവാസ ലോകത്തിൻ വേണ്ടി കിട്ടിയ അംഗീകാരം പ്രവാസ ലോകത്തിന് സമർപ്പിക്കുന്നു എന്ന് മറുപടി പ്രസംഗത്തിൽ ഗുലാം ഹുസൈൻ കൊളക്കാടൻ പറഞ്ഞു

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944