Flash News

👆🏻 For Advertise Hear :+918137856944

ബലിപെരുന്നാളിലെ കൂട്ടക്കരച്ചിലിന് അര നൂറ്റാണ്ട്.

✒️വി.ടി.എ. റഹ്മാൻ മാസ്റ്റർ
കൂളിമാട്
: ഒരു ബലിപെരുന്നാൾ ദിനത്തിൽ  പാഴൂർ ഗ്രാമവാസികൾ ഒന്നടങ്കം കൂട്ടക്കരച്ചിൽ നടത്തിയ
സംഭവത്തിന് അര നൂറ്റാണ്ട്.  മാതാവിന് സ്വാതന്ത്ര്യ സമര പെൻഷൻ ആനുകൂല്യം ശരിപ്പെടുത്തുന്നതിന് കോൺഗ്രസ് നേതാവ് ഇമ്പിച്ചി മമ്മദാജിയുടെയടുക്കൽ പോകാൻ വേണ്ടി രേഖകളുമായി പാഴൂരിൽനിന്ന് നടന്ന് മാവൂരിലെത്തിയ കൊശൊരിക്കണ്ടി കുഞ്ഞാലിക്കുട്ടിയാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ മാവൂരിൽ അറഫ ദിനത്തിൽ ബസ് തട്ടി മരിച്ചത്. പിറ്റെ ദിവസം പെരുന്നാളാണെങ്കിലും  പഴയകാലത്തെ സുഗന്ധം പൂശാനോ പുത്തൻ പുടവ ധരിക്കാനോ പെരുന്നാൾ നമസ്ക്കാരശേഷം ഭക്ഷണം കഴിക്കാൻ പോകാനോ നാട്ടുകാർ കൂട്ടാക്കിയില്ല. നാട്ടു പ്രിയങ്കരനായ കർഷകൻ കുഞ്ഞാലിക്കുട്ടിയുടെ മരണം അവർക്ക് കനത്ത ആഘാതമായി. പ്രശസ്ത മതപണ്ഡിതനായിരുന്ന എ.പി. അഹമ്മദ് കുട്ടി മുസ്ല്യാർ,മുന്നൂർ പള്ളിയിൽ പെരുന്നാൾ നിസ്ക്കാരവും ഖുതുബയും കഴിഞ്ഞ ശേഷം  തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ നടത്തിയ  മരണത്തെ കുറിച്ചുള്ള പ്രഭാഷണം കേട്ടു പ്രായംചെന്നവർ കൂട്ടക്കരച്ചിൽ നടത്തിയപ്പോൾ കേട്ടു നിന്ന മറ്റുള്ളവരും പൊട്ടിക്കരഞ്ഞു. വാഹന സൗകര്യമില്ലാത്ത ആ കാലത്ത് ആംബുലൻസ് ആദ്യമായി വന്നതും പാഴൂർ ഗ്രാമം വിറങ്ങലിച്ചതും ഓർത്തെടുക്കുകയാണ്

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944