പലവിധ പ്രതിസന്ധികളും കാരണം അതിജീവിക്കാൻ പോലും കഴിയാത്ത വിധത്തിലാണ് ഒട്ടുമിക്ക വ്യാപാരികളും. ഓൺലൈൻ വ്യാപാരത്തിലെ അതിപ്രസരവും വ്യാപാരമാന്ദ്യവുമെല്ലാം ചെറുകിട വ്യാപാരികളിൽ പലരും അടച്ചുപൂട്ടുകയോ അല്ലെങ്കിൽ അടച്ചുപൂട്ടലിൻ്റെ വക്കിലെത്തിക്കുകയോ ചെയ്തിരിക്കയാണ്. ഒരു വ്യാപാര സ്ഥാപനം നടത്തുന്നതിന്ന്' വിവിധ ഇനം ഫീസുകളാണ് സർക്കാർ ഈടാക്കിക്കൊണ്ടിരിക്കുന്നത്. അതിന്നു പുറമെയാണ് പുതുതായി ഒരു ഫീസു കൂടി ചുമത്തുന്നത്. ഈയൊരു സന്ദർഭത്തിൽ വ്യാപാരികളിൽ നിന്നും വാങ്ങുന്ന സംഖ്യ ഒഴിവാക്കിത്തരികയോ അല്ലെങ്കിൽ 30 അല്ലെങ്കിൽ 40 രൂപയാക്കി കുറച്ചു നൽകുകയോ ചെയ്യണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഇത് സംബന്ധിച്ച് കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ടിന് KVVES കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ഷരീഫ് അമ്പലക്കണ്ടിയും പഞ്ചായത്ത് സെക്രട്ടറിക്ക് KVVES പഞ്ചായത്ത് കമ്മററി ജനറൽ സെക്രട്ടറി യൂസുഫ് EN നിവേദനം സമർപ്പിച്ചു.
Tags:
KODIYATHUR

