വോയ്സ് ഓഫ് ഡിസേബിൾഡ് ചീക്കോട് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നിർദ്ധറരായ ഭിന്നശേഷി വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
ചീക്കോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ നമ്പീമ ഉദ്ഘാടനം നിർവഹിച്ചു.വോയ്സ് ഡിസേബിൾഡ് കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡണ്ട് കരീം എളമരം മുഖ്യ പ്രഭാഷണം നടത്തി.ജില്ല കോഡിനേറ്റർ അനീസ് ബാബു അരീക്കോട്, ജില്ലാ കമ്മറ്റി അംഗം ഫൈസൽ ബാബു കാവനൂർ,അരീർ സംസാരിച്ചു.ചീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് സലാം അധ്യക്ഷത വഹിച്ചു.സൗദ സ്വാഗതവും സഫിയ വാവൂർ നന്ദിയും പറഞ്ഞു
