എസ്.കെ.എസ്.എസ്.എഫ് കൊടിയത്തൂർ ടൗൺ കമ്മിറ്റി വർഷം തോറും നടത്തി വരാറുള്ള "പെരുന്നാൾ പൊലിവ്" റിലീഫ് കിറ്റ്, വിവിധ വ്യക്തികളുടെ സഹകരണത്തോടെ വിതരണം ചെയ്തു.
കൊടിയത്തൂർ പ്രദേശത്തെ 100ൽ പരം വീടുകളിലാണ് ഇത്തവണ കിറ്റുകൾ വിതരണം ചെയ്തത്.
എസ്.വൈ.എസ് കൊടിയത്തൂർ ടൗൺ സെക്രട്ടറി ആബിദ് എം.എം, എസ്.കെ.എസ്.എസ്.എഫ് കൊടിയത്തൂർ ടൗൺ പ്രസിഡന്റ് നാസിൽ കൊടിയത്തൂർ, സെക്രട്ടറി ഇബ്രാഹീം കെ.കെ, ട്രഷറർ മുബഷിർ ടി.കെ, ഹാദിൽ കെ.കെ, അഹ്ദൽ യു, അഖിൽ കെ.എം.സി, ഹംദാൻ കെ, റിയാൻ അൻസാരി, ദാക്കിർ എ.കെ, ഷാഹീർ കെ.സി, യാസീൻ കെ, സജ്ജാദ് ടി.കെ, അഫ്സർ റഹൂഫ് കെ, റമീസ് കെ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.
Tags:
KODIYATHUR


