Flash News

👆🏻 For Advertise Hear :+918137856944

ബലിപെരുന്നാളിനെ അധിക്ഷേപിച്ച് ലോക്കല്‍ സെക്രട്ടറി, പോലീസില്‍ പരാതി മുസ്ലീം ലീഗ്,വ്യാപക പ്രതിഷേധം


പുതുപ്പാടി
: ബലി പെരുന്നാളിനേയും വിശ്വാസത്തെയും സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ച് കമന്‍റ് ചെയ്ത സിപിഎം പുതുപ്പാടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പികെ ഷൈജലിനെതിരെ വ്യാപക പ്രതിഷേധം. സോഷ്യല്‍ മീഡിയയില്‍ ഇരു സമസ്ത വിഭാഗം പ്രവര്‍ത്തരും അടക്കമാണ് പ്രതിഷേധം. ബലി പെരുന്നാല്‍ ആശംസ അര്‍പ്പിച്ച് കൊണ്ട് പുതുപ്പാടി പഞ്ചായത്ത് മെമ്പര്‍ ഷംസീര്‍ പോത്താറ്റില്‍ ഇട്ട പോസ്റ്റിന് താഴെ ആണ് മതവിരുദ്ധ കമന്‍റ് വരുന്നത്. കമന്‍റിന്‍റെ സ്ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ പ്രതിഷേധവുമായി എസ് വൈ എസ് പുതുപ്പാടി കമ്മിറ്റി രംഗത്തെത്തി. സിപിഎം പുതുപ്പാടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ പഞ്ചായത്ത്‌ മെമ്പറുമായ വ്യക്തി സാമൂഹിക മാധ്യമത്തിലൂടെ നടത്തിയ ഇസ്ലാമിക വിരുദ്ധ പരാമർശം തികച്ചും അപലപനീയമാണെന്നും മതസ്പർദ്ധ വളർത്താനും, സൗഹാർദ അന്തരീക്ഷം തകർക്കാനുമുള്ള ഇത്തരം ശ്രമങ്ങൾ ഏതു ഭാഗത്തു നിന്നായാലും അതിനെ ശക്തിയായി എതിർക്കുമെന്നും ഇത്തരം വ്യക്തികളെ പ്രതിനിധാനം ചെയ്യുന്ന സംഘടനകൾക്ക് തങ്ങളുടെ അംഗങ്ങളെ നിലക്ക് നിർത്താൻ ബാധ്യത ഉണ്ടെന്നും എസ് വൈ എസ് വ്യക്തമാക്കി.

 മുസ്ലീം ലീഗ് പോലീസില്‍ പരാതി നല്‍കി 

മത വിശ്വാസ ആചാരങ്ങളെയും, ബലികർമ്മത്തെയും സമൂഹ മാധ്യമങ്ങളിൽ അവഹേളിച്ച നടപടി അപലനീയമാണെന്നും അത്തരം നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പുതുപ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കൾ വാർത്താകുറിപ്പിൽ പറഞ്ഞു. സി പി ഐ (എം) പുതുപ്പാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി കെ ഷൈജൽ ബലിപെരുന്നാൾ ദിനത്തിൽ സമൂഹ മാധ്യമത്തിൽ മതവിശ്വാസ ആചാരങ്ങളെ അവഹേളിക്കുന്ന തരത്തിൽ മനപ്പൂർവം പോസ്റ്റിട്ട് നാട്ടിൽ മത സ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ച നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടാൻ പുതുപ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചു. മനപ്പൂർവ്വം നാട്ടിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചതിന് നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് താമരശ്ശേരി സർക്കിൾ ഇൻസ്പെക്ടർ മുമ്പാകെ പരാതി നൽകിയത് 

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944