ബലിപെരുന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് സി. പി ഐ (എം) അടിവാരം ലോക്കൽ കമ്മറ്റി സിക്രട്ടറി ഷൈജൽ പുതുപ്പാടിയുടെ ചില പരാമർശങ്ങൾ വസ്തുതാവിരുദ്ധവും ചരിത്രബോധമില്ലായ്മയുമാണ്.
ഒരു പാർട്ടിയുടെ ഉത്തരാവാദിത്തപ്പെട്ട സ്ഥാനത്തുള്ള ഇദ്ദേഹത്തെപ്പോലുള്ളവരിൽ നിന്നും ഇത്തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടാവാൻ പാടില്ലാത്തതായിരുന്നു.
മുമ്പും സമാനമായ ചില പരാമർഷങ്ങൾ ഉണ്ടായിട്ടുണ്ട്.
വിശ്വാസികളുടെ മനസ്സിനെ വ്രണപ്പെടുത്തുന്ന ഇത്തരം പരാമർശങ്ങൾ തുടരുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് എസ് വൈ എസ് കൈതപ്പൊയിൽ സർക്കിൾ കമ്മറ്റി മുന്നറിയിപ്പ് നൽകി.
