മുക്കം: പ്രവർത്തി ദിനങ്ങളുടെ എണ്ണക്കണക്കിൻ്റെ പേരിൽ ശനിയാഴ്ചകളിലെ അധിക പ്രവൃത്തി ദിന തീരുമാനത്തിലും അധ്യാപക സംഘടനകളുടെ അഭിപ്രായങ്ങളെ മുഖവിലക്കെടുക്കാതെ വികല പരിഷ്കാരങ്ങൾ അടിച്ചേൽപിക്കുകയാണെന്നും ഇടതു സർക്കാറിൻ്റെ ഏകാധിപത്യ സമീപനം വിദ്യാഭ്യാസ മേഖലയിൽ കൈവന്ന പുരോഗതിയും ഗുണമേന്മയും തകർക്കുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി.ചെറിയ മുഹമ്മദ് പറഞ്ഞു.
കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ മെമ്പർഷിപ് ക്യാമ്പയിൻ്റെ മുക്കം ഉപജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ മെമ്പർഷിപ് ക്യാമ്പയിൻ്റെ മുക്കം ഉപജില്ലാ തല ഉദ്ഘാടനം കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഉപജില്ല പ്രസിഡൻറ് കെ.പി.ജാബിർ അധ്യക്ഷനായി ജനറൽ സെക്രട്ടറി നിസാം കാരശ്ശേരി ജില്ലാ വൈസ് പ്രസിഡൻ്റ് എ.പി.നാസർ, ടി.മൊയ്തീൻകോയ,മജീദ് പുതുക്കുടി, ഫസൽ കൊടിയത്തൂർ,വിദ്യാഭ്യാസ ജില്ലാ ജനറൽ സെക്രട്ടറി കെ.കെ അബ്ദുൽ ഗഫൂർ, ടി.പി.അബൂബക്കർ, എം.സി ഹാരിസ്, കെ.വി നവാസ്, കെ.പി മുഹമ്മദ്, കെ. ജാസിർ, സലീം കൊളായി, സംസാരിച്ചു
Tags:
MUKKAM
