കോഴിക്കോട്. അവസാന അലോട്മെന്റ് കഴിഞ്ഞിട്ടും പ്ലസ് വണ്‍ ന് അമ്പത്തിനാലായിരം സീറ്റിന്റെ കുറവ് കോഴിക്കോട് ജില്ലയിൽ ഉണ്ടായിരിക്കെ അടിയന്തിരമായി ജില്ലയിൽ അഡീഷണൽ ബാച്ചുകൾ അനുവദിച്ചു വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കാന്‍ സർക്കാർ തയ്യാറാവണമെന്ന് കോഴിക്കോട് ജില്ലാ യു.ഡി.എഫ് ആവശ്യപ്പെട്ടു.
കോഴിക്കോട് ജില്ല ഉൾപ്പെടെ മലബാറിൽ പ്ലസ് ടു സീറ്റുകളുടെ കുറവ് കണക്കുകൾ സഹിതു ചൂണ്ടിക്കാട്ടി യു ഡി എഫും വിദ്യാഭ്യാസ വിദഗ്ദരും അധിക പ്ലസ് ടു ബാച്ച് അനുവദിക്കണമെന്നാവശ്യപ്പെട്ടപ്പോൾ പുച്ഛിച്ചു തള്ളിയ വിദ്യാഭ്യാസ മന്ത്രി അരലക്ഷത്തിന് മുകളിൽ വിദ്യാർഥികൾ സീറ്റില്ലാതെ തെരുവിൽ അലയുമ്പോൾ നിസ്സംഗത പുലർത്തുന്നത് പ്രതിഷേധാര്‍ഹമാണ്. യു ഡി എഫ് വിദ്യാർത്ഥി സംഘടനകൾ പ്ലസ് ടു വിനു വേണ്ടി സമരം നടത്തുമ്പോൾ യജമാന ഭക്തി മൂലം സമരത്തില്‍ നിന്നു മാറി നിന്ന എസ് എഫ് ഐ വിദ്യാർത്ഥി രോഷത്തെ ഭയന്ന് വൈകിയ വേളയിൽ സമരമുഖത്ത് വന്നത് പരിഹാസമാണ്. സമരത്തിൽ എസ് എഫ് ഐ ക്കു ആത്മാർത്ഥതയുണ്ടെങ്കിൽ സ്വന്തം മന്ത്രിമാരുടെ ഓഫീസിനു നേരെയാണ് സമരം നടത്തേണ്ടതെന്നും യു.ഡി.എഫ് കോഴിക്കോട് ജില്ലാ ചെയര്‍മാന്‍ കെ ബാലനാരായണന്‍, കണ്‍വീനര്‍ അഹമ്മദ് പുന്നക്കൽ എന്നിവര്‍ പത്ര കുറിപ്പില്‍ അറിയിച്ചു
Tags:
KOZHIKODE
