ചെറുവാടി : ജനകീയ രാഷ്ട്രീയത്തിൽ 16 വർഷം പൂർത്തിയക്കിയ എസ് ഡി പി ഐ കൊടിയത്തൂർ പഞ്ചായത്തിലെ എല്ലാ ബ്രാഞ്ചുകളിലും സ്ഥാപക ദിനം ആചരിച്ചു.ജില്ലാ കമ്മിറ്റി അംഗം ടിപി മുഹമ്മദ് ചുള്ളിക്കാപറമ്പിൽ പതാക ഉയർത്തി പ്രവർത്തകർക്ക് സന്ദേശം നൽകി.സ്ഥാപക ദിനത്തോടനുബന്ധിച്ച് പതിമൂന്നാം വാർഡ് ഇടവഴിക്കടവ് ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ ബസ്സ്റ്റോപ്പ് വൃത്തിയാക്കി ചെടികൾ നട്ടുപ്പിടിപ്പിക്കുകയും കഴായിക്കൽ അംഗൻവാടിയിൽ പായസം വിതരണം ചെയ്യുകയും ചെയ്തു.
മണ്ഡലം സെക്രട്ടറി സിപി ഷമീർ,പഞ്ചായത്ത് സെക്രട്ടറി സുബൈർ പൊയിൽക്കര,ഇടവഴിക്കടവ് ബ്രാഞ്ച് പ്രസിഡന്റ് സാലിം പാറമ്മൽ,കൊടിയത്തൂർ ബ്രാഞ്ച് സെക്രട്ടറി റഷീദ് കുയ്യിൽ എന്നിവർ വിവിധ സ്ഥലങ്ങളിൽ പതാക ഉയർത്തി.ശിഹാബ് കൈതക്കൽ,ശറഫുദ്ധീൻ കെപി,ബീരാൻകുട്ടി വിപി,അലി കല്ലങ്ങൾ എന്നിവർ പങ്കെടുത്തു


