Flash News

👆🏻 For Advertise Hear :+918137856944

ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലത്തിലൂടെ ട്രെയിനോടിച്ച് ഇന്ത്യന്‍ റെയില്‍വേ; റെയില്‍വേ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍ വേ പാലമായ ചെനാബ് റെയില്‍ പാലത്തില്‍ വിജയകരമായി ട്രയല്‍ റണ്‍ നടത്തി ഇന്ത്യന്‍ റെയില്‍വേ. ഉടന്‍ തന്നെ റെയില്‍വേ സര്‍വീസുകള്‍ ആരംഭിക്കും. ഈ ലൈനില്‍ റമ്പാന്‍, റിയാസി ജില്ലകള്‍ക്കിടയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
റെയില്‍വേ നടത്തിയ പരീക്ഷണയോട്ടത്തില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ പാലത്തിലൂടെ കടന്നുപോയത്. രംബാനില്‍ നിന്ന് ബാരാമുള്ളയിലേക്കുള്ള ട്രെയിന്‍ സര്‍വീസാണ് ലോകത്തിലെ എട്ടാമത്തെ അത്ഭുതമെന്നറിയപ്പെടുന്ന ഈ ഈ റെയില്‍പ്പാലത്തിലൂടെ കടന്നുപോകുക.
കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തന്‍െര എക്‌സ് അക്കൗണ്ടിലൂടെയാണ് പുതുതായി പണിത ചെനാബ് റെയില്‍വേ പാലത്തിലൂടെ ഇന്ത്യന്‍ റെയില്‍വേയുടെ മെമു ട്രെയിന്‍ കടന്നു പോകുന്ന ദൃശ്യം പങ്കുവച്ചു. കശ്മീര്‍ താഴ്വരയെക്കൂടി ഇന്ത്യന്‍ റെയില്‍വേ നെറ്റ് വര്‍ക്കിന്റെ ഭാഗമാക്കാന്‍ ഉദ്ദേശിച്ചുളള പദ്ധതിയുടെ ഭാഗമായാണ് പാലം പണിതിരിക്കുന്നത്.

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944