മുക്കം: മുക്കം മുസ്‌ലിം ഓർഫനേജ് പ്രസിഡൻ്റും പ്രതീക്ഷ സ്പെഷ്യൽ സ്കൂൾ ജനറൽ സെക്രട്ടറിയും പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന കഴിഞ്ഞ ദിവസം അന്തരിച്ച വി കുഞ്ഞാലി ഹാജിയെ പ്രതീക്ഷ സ്പെഷ്യൽ സ്കൂൾ മാനേജ്‌മെൻ്റിൻ്റെയും പി.ടി. എ കമ്മിറ്റിയുടെയും അഭിമുഖ്യത്തിൽ അനുസ്മരിച്ചു. പ്രതീക്ഷ സ്പെഷ്യൽ സ്കൂൾ കൈവരിച്ച ഓരോ വിജയത്തിലും കുഞ്ഞാലി ഹാജിയുടെ പങ്ക് അവിസ്മരണീയമാണെന്നും സമൂഹത്തിൽ പരിഗണന ലഭിക്കാതെ പോകുന്ന വിദ്യാർത്ഥികളെ ചേർത്തുനിർത്തിയ അദ്ദേഹം എക്കാലവും ഓർമിക്കപ്പെടുമെന്നും യോഗം അഭിപ്രായപ്പെട്ടു. ഓഡിറ്റോറിയത്തിൽ വച്ച് നടന്ന അനുസ്മരണത്തിൽ സ്കൂൾ പ്രസിഡണ്ട് സിദ്ദിഖ് പുറായിൽ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ജോഷില സന്തോഷ്, ചേറ്റൂർ ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. നളെശൻ കെ.ടി,കൊറ്റെങ്ങ ൽ സുരേഷ് ബാബു, അബ്ദുൽ അസീസ്, ജമീല ടീച്ചർ, പോക്കർ മാസ്റ്റർ, പ്രദീപ്കുമാർ. പി പി,രാജേഷൻ, വിജയൻ കെ, കണിയാത്ത് അഷ്റഫ് എന്നിവർ സംസാരിച്ചു```.
```പ്രതീക്ഷ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സെൽവ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷീബ ടീച്ചർ നന്ദിയും പറഞ്ഞു.```
