കൂളിമാട് : അടുത്ത വർഷം മുതൽ നടപ്പാക്കുന്ന മദ്രസ പാഠപുസ്തക പരിഷ്ക്കരണത്തിൻ്റെ ഭാഗമായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്, അക്കാഡമിക് അംഗങ്ങളൾക്കും പാഠപുസ്തക രചയിതാക്കൾക്കും സംയുക്തമായി ചാലിയാർ ജലകിൽ ത്രിദിന രചന ശില്പശാല നടത്തി. 40 പേർ പങ്കെടുത്ത ശില്പശാല സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജ: സെക്രട്ടരി എം.ടി. അബ്ദുല്ല മുസ്ല്യാർ ഉദ്ഘാടനം ചെയ്തു. അക്കാഡമിക് കൗൺസിൽ കൺവീനർ ഡോ:എൻ എ എം അബ്ദുൽ ഖാദിർ അധ്യക്ഷനായി. കെ. ഉമർ ഫൈസി മുക്കം, എ.വി. അബ്ദുറഹ്മാൻ മുസ്ല്യാർ വാക്കോട് മൊയ്തീൻ കുട്ടി ഫൈസി സംസാരിച്ചു.ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ സ്വാഗതം പറഞ്ഞു.
Tags:
KOOLIMAD
