കൊടിയത്തൂർ : കൊടിയത്തൂർ ചെറുവാടി റൂട്ടിൽ KSRTC ബസ്സ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം കൊടിയത്തൂർ ലോക്കൽ കമ്മിറ്റി ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും കൂടാതെ ഉദ്യോഗാർത്ഥികളും വിദ്യാർത്ഥികളുമടക്കമുള്ള ജനസാന്ദ്രതയേറിയ കൊടിയത്തൂരിൽ ഒറ്റ കെഎസ്ആർടിസി ബസ് പോലുമില്ല.യാത്ര ക്ലേശം പരിഹരിക്കുന്നതിന് വേണ്ടി തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫിന്റെ സാന്നിധ്യത്തിൽ സിപിഐഎം ഏരിയ കമ്മിറ്റിയംഗം സി ടി സി അബ്ദുള്ള, കരീം കൊടിയത്തൂർ ,കെ സി മമ്മദ് കുട്ടി എന്നിവരുടെ നേതൃത്വത്തിൽ കേരള ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി ഗണേഷ് കുമാറിന് നിവേദനം നൽകി.
Tags:
KODIYATHUR
