ചേന്ദമംഗലൂർ : ഒതയമംഗലം മഹല്ലും സിജിയും കൈകോർത്തപ്പോൾ ചേന്ദമംഗലൂരിൽ വിദ്യാഭ്യാസ രംഗത്ത് പുത്തനുണർവ്. തിരഞ്ഞെടുത്ത പ്രൈമറി വിഭാഗം വിദ്യാർഥികൾക്ക് ദീർഘകാല പരിശീലനം നൽകി ഉന്നത സ്ഥാനങ്ങൾ കൈവരിക്കാൻ പ്രാപ്തരാക്കുന്ന 'ടീൻ ബീറ്റ്സ്' പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിനാണ് തുടക്കമായിരിക്കുന്നത്. പദ്ധതിയിൽ രജിസ്റ്റർ ചെയ്ത 5, 6 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷ നടത്തി.
ഇസ് ലാഹിയ കോളജ് കാമ്പസിൽ നടന്ന പരീക്ഷാർഥികളുടെ സംഗമം മഹല്ല് പ്രസിഡന്റ് കെ ടി മുഹമ്മദ് അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.ടി കെ ജുമാൻ അധ്യക്ഷത വഹിച്ചു. 'ടീൻ ബീറ്റ്സ്' കോഡിനേറ്ററും സിജി പരിശീലകയുമായ നസീബ ബഷീർ മുഖ്യപ്രഭാഷണം നടത്തി. മഹല്ല് സാമൂഹ്യ ശാക്തീകരണ പദ്ധതി ( 'സേജ്' ) ജനറൽ കൺവീനർ ഹമീദ് കറുത്തേടത്ത് സ്വാഗതവും 'ടീൻ ബീറ്റ്സ്' ട്രഷറർ ഒ സഫിയ നന്ദിയും പറഞ്ഞു. മഹല്ല് കമ്മറ്റി വൈസ് പ്രസിഡന്റുമാരായ സുബൈർ കൊടപ്പന, കെ.സി.മുഹമ്മദലി, സെക്രട്ടറി സ്വാലിഹ് ചിറ്റടി, ശഫീഖ് മാടായി, ശാഹിന പള്ളിയാളി സംസാരിച്ചു
ടി.എൻ.അബ്ദുൽ അസീസ്, സി.ഹാരിസ്, ഇ പി മെഹ്റുന്നിസ , എൻ പി അബ്ദുല്ലത്വീഫ് നേതൃത്വം നൽകി.

