Flash News

👆🏻 For Advertise Hear :+918137856944

വായന പക്ഷാചരണ സമാപനവും ഐവിദാസ് അനുസ്മരണവും നടത്തി


കൊടിയത്തൂർ : 
ഗ്രന്ഥശാല പ്രവർത്തകനും സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ സെക്രട്ടറിയുമായിരുന്ന ഐ വി ദാസിന്റെ ജന്മദിനത്തിൽ യുവധാര ഗ്രന്ഥശാല കാരക്കുറ്റി വായന പക്ഷാചരണ സമാപനവും, ഐ വി ദാസ് അനുസ്മരണവും സംഘടിപ്പിച്ചു.
കൊടിയത്തൂർ യുവചേതന ഓഡിറ്റോറിയത്തിൽ ഗ്രന്ഥശാല  പ്രസിഡണ്ട് കെ സി മുഹമ്മദ് നജീബിന്റെ അധ്യക്ഷതയിൽ ലൈബ്രറി കൗൺസിൽ മുക്കം മേഖലാ സമിതി  കൺവീനർ ബി അലി ഹസ്സൻ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ എ.വി സുധാകരൻ മാസ്റ്റർ ഐ വി ദാസ് അനുസ്മരണ പ്രഭാഷണം നടത്തി.

സി ടി സി അബ്ദുള്ള,നാസർ കൊളായി,ലൈബ്രറിയൻ സുനിൽ പി പി  എന്നിവർ സംസാരിച്ചു.

ഗിരീഷ് കാരക്കുറ്റി സ്വാഗതവും പിടി അബൂബക്കർ മാസ്റ്റർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944