മുക്കം : എസ് എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടി അഭിമാനമായ കൊടിയത്തൂർ പിടിഎം, ചെറുവാടി ജിഎച്ച്എസ്എസ് എന്നീ സ്കൂളുകളെ ഫസ്റ്റ് ബാച്ച് ഫോസ-1982 കൂട്ടായ്മ ആദരിച്ചു.
മുക്കം സ്റ്റാർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ പിടി ബാബു ഉദ്ഘാടനം ചെയ്തു.ഫോസ പ്രസിഡണ്ട് വഹീദ സിടിസി അധ്യക്ഷയായി.കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു, വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ എന്നിവർ ഉപഹാര സമർപ്പണം നടത്തി.സ്കൂൾ പിടിഎ പ്രസിഡണ്ടുമാരായ എസ്എ നാസർ, ഷെരീഫ് കൂട്ടകടവ്, ഫോസ സെക്രട്ടറി സലീം കൊളായി, എപി മുരളീധരൻ മാസ്റ്റർ, ഫസൽ ബാബു. നിയാസ് ചെറുവാടി, എകെ കുട്ടിഹസ്സൻ, നഫീസ കുന്നത്ത്,അബ്ദുറഹ്മാൻ മണക്കാടി. സരോജിനി എന്നിവർ സംസാരിച്ചു.
ഏറ്റവും മികച്ച എസ്പിസിയായി തിരഞ്ഞെടുത്ത കൊടിയത്തൂർ പിടിഎം സ്കൂൾ എസ്പിസിയേയും, ഉന്നത വിജയം നേടിയ ഫോസ കുടുംബത്തിലെ സായി ഗായത്രിയേയും ചടങ്ങിൽ അനുമോദിച്ചു. ഗുലാം ഹുസൈൻ കൊളക്കാടൻ സ്വാഗതവും മുസ്തഫ തേലീരി നന്ദിയും പറഞ്ഞു.


