Flash News

👆🏻 For Advertise Hear :+918137856944

സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്‌ സംഘടിപ്പിച്ചു


മുക്കം: മുണ്ടോട്ട് കുളങ്ങര സർഗ്ഗ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ്‌ വളരെ വിജയകരമായി സമാപിച്ചു. നേത്ര രോഗ വിദഗ്ധരായ ഡോക്ടർമാരുടെയും പ്രഗത്ഭരായ ഓപ്റ്റോമെട്രി ടീമുകളുടെയും നേതൃത്വത്തിൽ രാവിലെ മുതൽ ഉച്ച വരെ സംഘടിപ്പിച്ച ക്യാമ്പിൽ നൂറോളം ആളുകൾ പങ്കെടുത്തു.

നാട്ടുകാരുടെയും ക്ലബ് അംഗങ്ങളുടെയും   കാർമികത്വത്തിൽ സംഘടിപ്പിച്ച പരിപാടി 
നടത്തിപ്പിലും ഏകോപനത്തിലും വളരെ പ്രശംസനീയാർഹമാണെന്ന് അഹല്യ ഫൗണ്ടേഷൻ ഡോക്ടർമാരും മാനേജ്മെന്റും അറിയിച്ചു. തുടർന്നും നാടിനും നാട്ടുകാർക്കും ഉപകാരപ്രതമായ പ്രവർത്തനങ്ങളും, യുവാക്കുകളിൽ മാനുഷിക മൂല്യങ്ങൾ വളർത്തുന്നതിനാവശ്യമായ പ്രവർത്തങ്ങൾ സംഘടിപ്പിക്കുമെന്നും ക്ലബ് ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944