കൂളിമാട് : ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് കൂളിമാട് വാർഡിൽ മുന്തിയയിനം പപ്പായ തൈകൾ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി തൈകളുടെ വാർഡ്തല വിതരണോദ്ഘാടനം വാർഡ് അംഗം കെ.എ. റഫീഖ് നിർവഹിച്ചു. ടി. കലന്ദൻ മാഷ്,ഇ.പി.സെയ്തു
മുഹമ്മദ്, കെ.സി. ഷരീഫ് ചടങ്ങിൽ സംബന്ധിച്ചു.
