Flash News

👆🏻 For Advertise Hear :+918137856944

എൽ ഡി എഫ് മെമ്പർമാരുടെ ആരോപണം അടിസ്ഥാന രഹിതം


മുക്കം, കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ എം സി എഫ് മായി ബന്ധ പെട്ട് എൽ ഡി എഫ് മെമ്പർമർ നടത്തുന്ന ആരോപണം അടിസ്ഥാന രഹിതമെന്നു വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര. താൽകാലിക മായി എം സി എഫിനു കറുത്ത പറമ്പിൽ താത്കാലിക മായി സ്ഥലം കണ്ടിട്ടുണ്ട് അത് അറിഞ്ഞിട്ടും മറച്ചു വെച്ചാണ് ആരോപണം ഉന്നയിക്കുന്നത്, പഞ്ചായത്ത് സ്ഥലം വാങ്ങുവാൻ വേണ്ടി പലസ്ഥലങ്ങൾ നോക്കിയെങ്കിലും വാല്യുവേഷൻ  കിട്ടാത്തത് കൊണ്ടാണ് സ്ഥലം വാങ്ങുവാൻ കഴിയാത്തത്. എന്നിരുന്നാലും താൽകാലികാമായി സ്ഥലം കണ്ടു പ്രശ്നം പരിഹരിച്ചിട്ടുണ്ട് സ്ഥലം വാങ്ങുവാനുള്ള നടപടികളുമായി മുന്നോട്ട് പോവുന്നുണ്ട് അടുത്ത ദിവസം തന്നെ ഹരിത കർമ്മസേന അംഗങ്ങളുടെ യോഗം വിളിക്കാനും ഈ വരുന്ന ചൊവ്വ മുതൽ ഹരിത കർമ്മ സേന വീടുകളിൽ നിന്ന് പ്ലാസ്റ്റിക് എടുക്കുവാനും തീരുമാനിച്ചിട്ടുണ്ട്. ഇതൊക്കെ മറച്ചു വെച്ചു കൊണ്ടാണ് ഇടതു മെമ്പർമാർ ആരോപണം ഉന്നയിക്കുന്നത് സംസ്ഥാന ഗവണ്മെന്റ് പഞ്ചായത്തിലേക്ക് വേണ്ട ഉദ്യോഗസ്ഥരെ നൽകാതെ ഭരണ സ്തംഭനം നടക്കുവാൻ വേണ്ടി ശ്രമിക്കുന്നുണ്ടെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944