കൊടിയത്തൂർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഈ മാസം 30ന് നടക്കുന്ന ഉപ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ മത്സരിക്കാൻ തീരുമാനിച്ചു.
പാർട്ടിയുടെ പഞ്ചായത്ത് സെക്രട്ടറിയും മൂന്നാം വാർഡിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ നിറ സാനിധ്യമായ സുബൈർ പൊയിൽക്കരയെ മത്സരിപ്പിക്കാൻ പഞ്ചായത്ത് കമ്മറ്റി യോഗത്തിൽ തീരുമാനിച്ചു. മണ്ഡലം സെക്രട്ടറി ഷമീർ സിപി,പഞ്ചായത്ത് കമ്മറ്റി അംഗം എംകെ അഷ്‌റഫ്, ട്രെഷറർ ബീരാൻകുട്ടി വിപി,പന്നിക്കോട് ബ്രാഞ്ച് പ്രസിഡന്റ് അൻസാർ, രാഷ്ട്രീയ കാര്യസമിതി കൺവീനർ നബീൽ കൊടിയത്തൂർ എന്നിവർ യോഗത്തിൽ പങ്കെടുത്തു
Tags:
KODIYATHUR
