കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി (കാൻഫെഡ് )സംസ്ഥാന കമ്മിറ്റിയുടെ പി ടി ഭാസ്കരപ്പണിക്കർ പുരസ്‌കാരം 24 തിരുവന്തപുരത്തു വച്ചുനടന്ന കാൻഫെഡ് സംസ്ഥാനസമ്മേളനത്തിൽവെച്ചു കെ പി യു അലിക്കു പന്ന്യൻ രവീന്ദ്രൻ സമർപ്പിച്ചു .കാൻഫെഡ് സ്റ്റേറ്റ് ചെയർമാൻ ബി എസ ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു .സംസ്ഥാന യു ഡി എഫ് ഏകോപനസമിതി ചെയർമാൻ എം എം ഹസ്സൻ യോഗം ഉത്ഘാടനം ചെയ്യ്തു .ചെറിയാൻ ഫിലിപ്പ് ,ഡോ:എം ആർ തമ്പാൻ ,ഡോ:ആർ അനികുമാർ ഡോ:പി കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു .കാൻഫെഡ് ഡയറക്ടർ എൻ കെ ജയ സ്വാഗതവും മഞ്ജു ശ്രീകണ്ഠൻ നന്ദിയും പറഞ്ഞു
കേരളം സ്റ്റേറ്റ് സാക്ഷരതാ മിഷൻ അഡ്: ചെയർമാൻ , കേരള സ്റ്റേറ്റ് റിസോർസ് സെന്റർ വൈസ് ചെയർമാൻ ,കൊടിയത്തൂർ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് തുടങ്ങീ നിലകളിൽ സാക്ഷരതാ -തുടർ വിദ്യാഭ്യാസ പ്രവർത്തങ്ങളിൽ മുൻകാലത്തു ചെയ്ത സേവനങ്ങൾ മുൻ നിർത്തിയാണ് പുരസ്‌കാരം .വേൾഡ് മലയാളീ കൌൺസിൽ മലബാർ പ്രസിഡന്റ് ,കേളി കേരള ജനറൽ സെക്രട്ടറി ,ഷൂട്ടിംഗ് ബോൾ അസ്സോസിയേഷൻ സ്റ്റേറ്റ് പ്രസിഡന്റ് തുടങ്ങീ സ്ഥാനങ്ങളിൽ അലി ഇപ്പോൾ പ്രവർത്തിക്കുന്നു
